നിങ്ങൾ എങ്ങനെയാണ് ഓണം ആഘോഷിക്കുന്നത്…; അത്തം തുടങ്ങിയപ്പോൾ തന്നെ ആഘോഷം തുടങ്ങി ബഷീറും കുടുംബവും; ഓണം ഷോപ്പിങ് വീഡിയോയുമായി മഷൂറ; ആ കാത്തിരിപ്പ് പങ്കുവച്ച് ആരാധകർ!
നിങ്ങൾ എങ്ങനെയാണ് ഓണം ആഘോഷിക്കുന്നത്…; അത്തം തുടങ്ങിയപ്പോൾ തന്നെ ആഘോഷം തുടങ്ങി ബഷീറും കുടുംബവും; ഓണം ഷോപ്പിങ് വീഡിയോയുമായി മഷൂറ; ആ കാത്തിരിപ്പ് പങ്കുവച്ച് ആരാധകർ!
നിങ്ങൾ എങ്ങനെയാണ് ഓണം ആഘോഷിക്കുന്നത്…; അത്തം തുടങ്ങിയപ്പോൾ തന്നെ ആഘോഷം തുടങ്ങി ബഷീറും കുടുംബവും; ഓണം ഷോപ്പിങ് വീഡിയോയുമായി മഷൂറ; ആ കാത്തിരിപ്പ് പങ്കുവച്ച് ആരാധകർ!
സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ ചർച്ചകളിൽ ഇടം നേടിയ താരങ്ങളാണ് ഇന്ന് ബഷീർ ബഷിയും കുടുംബവും. മോഡലായിരുന്ന ബഷീർ ബഷി ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയതോടെയാണ് ബഷീർ പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. ബഷീറിനെ അടുത്തറിയാൻ ബിഗ് ബോസ് ഷോ മാത്രം മതിയായിരുന്നു.
ബിഗ് ബോസ് വീട്ടിൽ വച്ച് തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന് ബഷീർ പറഞ്ഞതോടെയാണ് കൂടുതൽ പേർ അയാളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ കുടുംബജീവിതവും വിശേഷങ്ങളും ആരാധകരുമായി നിരന്തരമായി പങ്കുവെക്കാറുണ്ട്.
ഇപ്പോൾ ഒരു കൂട്ടം മലയാളികളുടെ ഇഷ്ട താരങ്ങളാണ് ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീറിന്റെ മക്കളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. യൂട്യൂബിലൂടെ മൂന്ന് പേരും തങ്ങളുടെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് മൂവർക്കും യൂട്യൂബിൽ ഉള്ളത്.
ഇപ്പോൾ ബഷീറിന്റെ കുടുംബത്തിൽ പുതിയ സന്തോഷം എത്തിയിരിക്കുകയാണ് . അതും
ആരാധകർക്കൊപ്പം ആണ് ബഷീർ ആഘോഷമാക്കിയത്. അടുത്തിടെയാണ് കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നുളള കാര്യം ബഷീർ ബഷി അറിയിച്ചത്. രണ്ടാമത്തെ മകൻ സൈഗറിന്റെ സർജറിയെ കുറിച്ചെല്ലാം മൂവരും യൂട്യൂബ് ചാനലുകളിലൂടെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ ഓണം ആഘോഷങ്ങൾ ആരംഭിച്ചിരിക്കുകയാണ് ബഷീറും കുടുംബവും. ഓണം ഷോപ്പിങ് നടത്തിയ ഇവർ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. മഷൂറയാണ് യൂട്യൂബിലൂടെ ഷോപ്പിംഗ് വീഡിയോ പങ്കുവച്ചത്.
ഗർഭിണിയായ ശേഷം തന്നെ വീട്ടിൽ നിന്ന് പുറത്തു കൊണ്ടുപോയിട്ടില്ല അപ്പോൾ ഓണം ഒക്കെ ആയ സ്ഥിതിക്ക് നമുക്ക് ഓണം ഷോപ്പിങ്ങിന് പോകാം എന്നൊക്കെ പറഞ്ഞു കൊണ്ടാണ് മഷൂറ സമ്മതിപ്പിക്കുന്നത്. പുതിയ വീട്ടിലാണ് ഇത്തവണത്തെ ഇവരുടെ ഓണം. തന്റെ സബ്സ്ക്രൈബേഴ്സ് ഒക്കെ ഓണം എങ്ങനെയാണു ആഘോഷിക്കുന്നത് എന്നൊക്കെ ചോദിച്ചു തുടങ്ങിയെന്നും മഷൂറ പറയുന്നുണ്ട്. ഓണം അടിപൊളി ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ അത് ഒരിക്കലും തെറ്റിക്കില്ലെന്ന് പറഞ്ഞാണ് ഷോപ്പിങ്ങിന് ഇറങ്ങുന്നത്.
ബഷീറും സുഹാനയും മഷൂറയും മൂത്തമകൾ സുനൈനയും ആയിട്ടാണ് ഷോപ്പിങ്ങിന് ഇറങ്ങുന്നത്. സർജറി കഴിഞ്ഞ് ഇരിക്കുന്ന സൈഗറിനെ വീട്ടിൽ ഉമ്മാക്കും ഉപ്പക്കും ഒപ്പം ഇരുത്തുയിട്ടാണ് ഇറങ്ങുന്നത്. തുടക്കത്തിൽ ഒരു ചെറിയ സർപ്രസും മഷൂറ ഇവർക്ക് നൽകുന്നുണ്ട്. ഹ്യുണ്ടായുടെ പുതിയ ലക്ഷ്വറി കാറിലാണ് യാത്ര അതാണ് സർപ്രൈസായി അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചി ലുലുമാളിൽ ആണ് ഇവരുടെ ഓണം ഷോപ്പിംഗ്.
വീട്ടിലെ എല്ലാവർക്കുമുള്ള വസ്ത്രങ്ങൾ എടുക്കുന്നതായാണ് വീഡിയോയിൽ കാണിക്കുന്നത്. കുട്ടികൾക്ക് ഉള്ള ഓണം ഉടുപ്പുകളും ബഷീറിന് മുണ്ടും ഷർട്ടുമെല്ലാം എടുക്കുന്നത് വീഡിയോയിൽ കാണാം. മകൻ സൈഗറിന് ഉള്ള ചെറിയ ഷർട്ടും ഒക്കെ എടുക്കുന്നുണ്ട്.
യൂട്യൂബിൽ നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ഷോപ്പിങ് വീഡിയോ കൊള്ളാമെന്ന അഭിപ്രായമാണ് ആരാധകരിൽ നിന്നും വരുന്നത് . വീണ്ടും വണ്ടി മാറ്റിയോ, പുതിയ വണ്ടി എടുത്തോ എന്നുള്ള ചോദ്യങ്ങളും എല്ലാം വരുന്നുണ്ട്. പുതിയ വീഡിയോക്ക് ഉള്ള കാത്തിരിപ്പും പലരും പ്രകടിപ്പിക്കുന്നുണ്ട്.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...