ഇതാരെങ്കിലും കണ്ടാല്‍ കളിയാക്കുമെന്നേ, എല്ലാവരും ചെയ്യുന്ന കാര്യമാണെങ്കില്‍ കുഴപ്പമില്ല! പ്രിയപ്പെട്ട ഹോബിയെക്കുറിച്ച് മനസ്സ് തുറന്ന് ടൊവിനോ തോമസ്
Published on

മലയാളികളുടെ പ്രിയനടനാണ് ടൊവിനോ തോമസ്. സിനിമയിലെത്തിയിട്ട് 10 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് അദ്ദേഹം. സിനിമയില്‍ ചെയ്യുന്ന കാര്യങ്ങള്‍ പലതും ജീവിതതത്തില്‍ ചെയ്യാന്‍ ചമ്മലുണ്ടെന്ന് ടൊവിനോ പറയുന്നു. ഒരു അഭിമുഖത്തിലായിരുന്നു ടൊവിനോ മനസ്സ് തുറന്നത് . കുടുംബത്തിനൊപ്പം ഇരിക്കുമ്പോള്‍ ഫോണ്‍ പോലും മാറ്റിവെച്ച് മുഴുവന്‍ സമയവും അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നയാളാണ്.
വല്ലപ്പോഴുമാണ് അവരുടെ കൂടെ ഇരിക്കുന്നത്. അവരുടെ കൂടെ കളിക്കാനൊക്കെ ഇഷ്ടമാണ്.
എനിക്കൊരു ബൈനോക്കുലറൊക്കെയുണ്ട്. പക്ഷി നീരീക്ഷണം ഇഷ്ടമാണ്. ഐ നേച്ചര്‍ എന്നൊരു അപ്ലിക്കേഷനുണ്ട്. ചെറിയൊരു പൂമ്പാറ്റയാണെങ്കിലും വണ്ടാണെങ്കിലും അതിന്റെ ഫോട്ടോ എടുത്ത് ഇട്ടാല്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടും. അതൊക്കെ എനിക്കിഷ്ടമാണ്. പക്ഷി നിരീക്ഷണവും ഇഷ്ടമാണ്. പറയുമ്പോള്‍ എളുപ്പമാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍. ഇതാരെങ്കിലും കണ്ടാല്‍ കളിയാക്കുമെന്നേ, എല്ലാവരും ചെയ്യുന്ന കാര്യമാണെങ്കില്‍ കുഴപ്പമില്ല. നമ്മളൊരു ദിവസം എഴുന്നേല്ക്കുമ്പോള് കലപില സൗണ്ട് കേള്‍ക്കില്ലേ, ഒത്തിരി കിളികള്‍ നമുക്ക് ചുറ്റുമുണ്ട്. ഞാനതിനെയൊക്കെ നോക്കും. നാച്ചുറലിസ്റ്റ് ഫ്രണ്ടുണ്ടെങ്കിലേ അത് ഏത് വിഭാഗത്തിലാണെന്ന് എനിക്ക് പറയാനാവൂ.
ആഗ്രഹിച്ച് സിനിമയില്‍ എത്തിയ ആളാണ് ഞാന്‍. ഒത്തിരി സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. വീട്ടില്‍ അങ്ങനെയൊരു സാഹചര്യമുണ്ടായിരുന്നു. വെള്ളിയാഴ്ച വരുമ്പോള്‍ അച്ഛന് കാസ്റ്റ് കൊണ്ടുവരും. രാത്രി ഞങ്ങളെല്ലാം ഒന്നിച്ച് കാണും. ശനിയാഴ്ച ഞാനും ചേട്ടനും വീണ്ടും കാണും. അതേപോലെ ദുരദര്‍ശനില്‍ വരുന്ന സിനിമകളെല്ലാം കാണാറുണ്ട്. അപ്പനും അമ്മയും എപ്പോഴും തിയേറ്ററുകളില്‍ പോയി സിനിമ കാണുന്നവരാണ്. ചേച്ചി ജനിച്ചപ്പോഴാണ് അതില്‍ മാറ്റം വന്നത്. അവര്‍ സിനിമയില്‍ മുഴുകുമ്പോള്‍ ചേച്ചിയെ സീറ്റിനടിയില്‍ നിന്ന് എടുത്ത് കൊണ്ടുവരേണ്ടി വരും. ആദ്യം തോമസ് വക്കീലിന്റെ മകന് എന്നാണ് നീ അറിയപ്പെട്ടത്. ഇപ്പോള്‍ ടൊവിനോയുടെ അപ്പന് എന്നാണ് ഞാന്‍ അറിയപ്പെടുന്നതെന്നാണ് അപ്പന് പറയാറുള്ളത് എന്നും ടൊവിനോ പറയുന്നു .
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...