വമ്പന്‍ പ്രതിഫലമുള്ള പാന്‍ മസാല പരസ്യത്തിന്റെ ഓഫര്‍ നിരസിച്ച് ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്. ഒമ്പത് കോടിയുടെ ഓഫറാണ് കാര്‍ത്തിക് ആര്യന് നിരസിച്ചത്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ താല്പര്യമില്ലെന്ന കാരണത്താലാണ് കാര്‍ത്തിക് ആര്യന് പരസ്യ ഓഫര്‍ നിരസിച്ചത്. ഒരു പ്രമുഖ പരസ്യ നിര്‍മാതാവ് വാര്‍ത്ത സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വാര്‍ത്ത ശരിയാണ്. പാന്‍ മസാല പരസ്യം ചെയ്യാനുള്ള 9 കോടി രൂപയുടെ ഓഫര്‍ കാര്‍ത്തിക് ആര്യന് നിരസിച്ചു. കാര്‍ത്തിക് ആര്യന് ധാര്‍മികതകളുണ്ട്. ഇന്നത്തെ നടന്മാരില് ഇത്തരം ആള്ക്കാര് അപൂര്‍വമാണ്. യൂത്ത് ഐക്കണ്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് കാര്‍ത്തിക് ആര്യന് ബോധവാനാണെന്നും പരസ്യ നിര്‍മാതാവ് പറയുന്നു.
പാന്‍ മസാല പരസ്യം വേണ്ടെന്ന് വെച്ച കാര്‍ത്തിക് ആര്യനെ പിന്തുണച്ച് ഒട്ടേറെ പേരാണ് സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തുന്നത്. അക്ഷയ് കുമാര്‍, അജയ് ദേവ്!ഗണ്‍ തുടങ്ങിയ നടന്മാര് കാര്‍ത്തിക് ആര്യനെ കണ്ടുപഠിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് അക്ഷയ് കുമാര്‍ അടക്കമുള്ളവര്‍ നേരത്തെ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതേതുടര്‍ന്ന് അക്ഷയ് കുമാര്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തുകയും ചെയ്!തിരുന്നു.
അടുത്തിടെ ബോളിവുഡില്‍ ഒരു ഹിറ്റ് ചിത്രം വന്നതും കാര്‍ത്തിക് ആര്യന്റേത് ആയിരുന്നു. കാര്‍ത്തിക് ആര്യന് നായകനായ ചിത്രം ‘ഭൂല്‍ ഭുലയ്യ 2’200 കോടിയിലധികം കളക്റ്റ് ചെയ്തിരുന്നു. അനീസ് ബസ്മിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാര്‍ത്തിക് ആര്യന് പുറമേ തബു, കിയാര അദ്വാനി, രാജ്പാല് യാദവ്, അമര്‍ ഉപാധ്യായ്, സഞ്യ് മിശ്ര, അശ്വിനി കല്‍സേക്കര്‍, മിലിന്ദ് ഗുണജി, കാംവീര്‍ ചൗധരി, രാജേഷ് ശര്‍മ്മ, സമര്‍ഥ് ചൗഹാന്, ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖര്‍ജി എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...