
Malayalam Breaking News
‘ഇതിന് നിങ്ങള്‍ക്ക് എന്ത് അവകാശം? മോഹൻലാലിനോട് ഗർജ്ജിച്ച് ഹൈക്കോടതി! കോടതിയിൽ നാടകീയ രംഗങ്ങൾ
‘ഇതിന് നിങ്ങള്‍ക്ക് എന്ത് അവകാശം? മോഹൻലാലിനോട് ഗർജ്ജിച്ച് ഹൈക്കോടതി! കോടതിയിൽ നാടകീയ രംഗങ്ങൾ
Published on

ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ആവശ്യം തള്ളിയതിനെതിരെ നടൻ മോഹൻലാൽ സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിച്ചിരിക്കുകയാണ് . മോഹന്‍ലാലിന്റെ ഹര്‍ജിക്കെതിരെ ഹൈക്കോടതി
ആനക്കൊമ്പ് പിടിക്കുമ്പോള്‍ മോഹന്‍ലാലിന്റെ കൈയില്‍ ഉടമസ്ഥാവകാശ രേഖ ഉണ്ടായിരുന്നില്ല എന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ച നടപടിയേയും കോടതി വിമര്‍ശിച്ചു. ഹര്‍ജി തള്ളിയാല്‍ സര്‍ക്കാരല്ലേ അപ്പീല്‍ നല്‍കേണ്ടത് എന്ന് ഹൈക്കോടതി ആരാഞ്ഞു. മോഹന്‍ലാലിന് ഹര്‍ജി നല്കാന് അവകാശമുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു.
തനിക്കെതിരായ ആനക്കൊമ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ അനുമതി നല്കുന്ന ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അപേക്ഷ നല്‍കിയത് എന്ന് മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നിലവിലുണ്ടെന്ന കാരണത്താലാണ് അപേക്ഷ തള്ളിയത്. സര്‍ട്ടിഫിക്കറ്റിന്റെ നിയമപരമായ സാധുതയാണു ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് കാത്തിരുന്ന്, പരാതി തള്ളാതെ മരവിപ്പിക്കുകയാണു ചെയ്യേണ്ടിയിരുന്നതെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു മോഹന്‍ലാലിന്റെ ഹര്‍ജി. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത് എന്ന് മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 2012 ല്‍ തന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തില്‍ തുടര്‍നടപടികള്‍ തടയണം എന്നായിരുന്നു മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലെ ആവശ്യം. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മജിസ്ട്രേറ്റ് കോടതി ഹര്‍ജി തള്ളുകയും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി തുടരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ലന്ന് മോഹന്‍ലാല്‍ തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി
2012 ൽആണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
മോഹൻലാലിന്റെ അപേക്ഷയെ തുടർന്നായിരുന്നു സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാല്‍ 2016 ജനുവരിയിലും 2019 സെപ്തംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ യു.ഡി.എഫ് സർക്കാർ അനുമതി നൽകി. തുടർന്ന് വന്ന എൽ.ഡി.എഫ് സർക്കാരും കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...