മലയാള യൂത്തിന്റെ ഹരണമാണ് ഇന്ന് ടോവിനോ തോമസ്. തല്ലുമാല കൂടി ഹിറ്റായതോടെ ടോവിനോ ഫാൻസിനു ആവേശം ഇരട്ടിയായിട്ടുണ്ട്. ടോവിനോയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ കൗതുകമാണ്. അഭിമുഖങ്ങളിൽ താരം പറയുന്ന വാക്കുകൾ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.
പ്രണയിച്ച് വിവാഹിതരായവരാണ് ടൊവിനോ തോമസും ലിഡിയയും. സ്കൂള്‍ സമയത്ത് തുടങ്ങിയ ബന്ധമായിരുന്നു ഇവരുടേത്. എഞ്ചിനീയറായി ജോലി ചെയ്ത് വരുന്നതിനിടെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ടൊവിനോ പറഞ്ഞപ്പോള്‍ ലിഡിയ സമ്മതം മൂളിയിരുന്നു. എന്ന് നിന്റെ മൊയ്തീന് സിനിമയുടെ സമയത്തായിരുന്നു ഇവരുടെ വിവാഹം. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ലിഡിയ ശക്തമായി തനിക്കൊപ്പമുണ്ടായിരുന്നു എന്ന് ടൊവിനോ പറഞ്ഞിരുന്നു.
പ്രണയം വീട്ടില്‍ പിടിച്ച സമയത്തെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ടൊവിനോയും ചേച്ചിയും. ഒരു ചാനൽ സംഘടിപ്പിച്ച ഫാന്‍സ് മീറ്റിലേക്കായിരുന്നു ടൊവിനോയുടെ ചേച്ചി എത്തിയത്.
ഞങ്ങള്‍ അത്യാവശ്യം അടിയും വഴക്കുമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. ചേച്ചിയുടെ മുടി പിടിച്ച് വലിക്കുമ്പോള്‍ ചേച്ചി മാന്തും, ഇപ്പോഴും മുഖത്ത് ആ പാടുണ്ട്. താടി വെച്ചതുകൊണ്ട് കാണാത്തതാണ്. എനിക്ക് നഖം മാത്രമായിരുന്നു ആയുധമെന്ന് ചേച്ചി പറഞ്ഞപ്പോള്‍ ഒരു സിനിമാ നടനെയാണ് മാന്തിയതെന്നോര്‍ക്കണമെന്നായിരുന്നു ടൊവിനോയുടെ കമന്റ്. അനിയന് നടനാവുമെന്ന് അന്നെനിക്ക് അറിയില്ലായിരുന്നല്ലോയെന്നായിരുന്നു ചേച്ചി അതിനു പറഞ്ഞ മറുപടി.
ചേച്ചിയുടെ കല്യാണം ഉറപ്പിച്ച് വെച്ച സമയത്താണ് എന്റെ പ്രേമം വീട്ടിലറിഞ്ഞത്. കത്തുകളെഴുതി പ്രേമിച്ചവരാണ് ഞാനും ലിഡിയയും. ഞാന്‍ കോയമ്പത്തൂരില്‍ പഠിക്കുന്ന സമയത്ത് കത്തുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനേല്പ്പിച്ചത് ചേച്ചിയുടെ അടുത്താണ്. ഞാന്‍ പ്രണയം ആദ്യം പറഞ്ഞത് ചേച്ചിയോടും ചേട്ടനോടുമാണ്. ചേച്ചിക്ക് അറിയാമായിരുന്നു എന്ന കാര്യം അപ്പനറിയില്ലായിരുന്നു. ഇപ്പോഴാണ് അറിയുന്നത്.
പ്രേമം പിടിച്ചപ്പോള്‍ ചേട്ടന് അനങ്ങാതെ കട്ടയ്ക്ക് നില്‍ക്കുകയായിരുന്നു. എനിക്കിത് അറിയാമായിരുന്നുവെന്ന് പറയേണ്ടെന്നും ചേച്ചി പറഞ്ഞിരുന്നു. ഞാന്‍ റിസൈന്‍ ചെയ്യുന്ന കാര്യം ചേച്ചിയോട് പറഞ്ഞിരുന്നു. നിനക്ക് ഇഷ്ടമില്ലാത്ത ജോലിയാണെങ്കില്‍ ആ പ്രൊഫഷനില്‍ നീ നില്‍ക്കണ്ടെന്നായിരുന്നു ചേച്ചി പറഞ്ഞത്. എന്നെ ആ സമയത്ത് ഇവരായിരുന്നു സപ്പോര്‍ട്ട് ചെയ്തത്. അളിയന് വക്കീലാണ്. വാശി നന്നായി ചെയ്തില്ലെങ്കില്‍ പണി പാളിയേനെയെന്നുമായിരുന്നു ടൊവിനോ പറഞ്ഞത്.
ക്യാരക്ടറായി മാത്രമല്ല സിനിമകളൊക്കെ കാണുമ്പോള്‍ അനിയന് ഫീല്‍ വരാറുണ്ട്. അമ്മയുടെ അത്ര വരില്ല എന്നാലും ഇടയ്ക്ക് ചിന്തിക്കും. ആ ലോജിക്ക് ഇടയ്ക്ക് വിട്ടുപോവും. ഇവന്റെ എല്ലാ സിനിമകളും റിലീസ് സമയത്ത് തന്നെ പോയി കാണാറുണ്ടെന്നുമായിരുന്നു ചേച്ചി പറഞ്ഞത്. കുടുംബസമേതമായാണ് ചേച്ചി എത്തിയത്. മിന്നല്‍മുരളി സൂപ്പറാണെന്നായിരുന്നു ചേച്ചിയുടെ മക്കളുടെ കമന്റ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...