ദുബൈയിലെ ജിമ്മിൽ അതിശയിപ്പിക്കുന്ന വർക്ക്ഔട്ടുമായി മോഹൻലാൽ ; കൈ അടിച്ച് ആരാധകർ!

ഋഷഭ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി ദുബൈയിൽ എത്തിയതാണ് മോഹൻലാൽ. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ഈ വമ്പൻ പ്രോജക്ട് വരുന്നത്. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആശീർവാദ് സിനിമാസിന്റെ പുതിയൊരു കമ്പനി ദുബൈയിൽ ആരംഭിച്ചുവെന്നും താരം അറിയിച്ചിട്ടുണ്ട്. അതേസമയം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വർക്ക്ഔട്ട് വീഡിയോ സമൂഹമാദ്ധ്യമത്തിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.
സമൂഹമാദ്ധ്യമത്തിലൂടെ പുറത്ത് വന്നിരിക്കുന്നത് ദുബൈയിലെ ജിമ്മിൽ നിന്നുള്ള മോഹൻലാലിന്റെ വർക്ക്ഔട്ട് വീഡിയോയാണ്. മോഹൻലാൽ ഫാൻസ് ക്ലബ്ബിലാണ് വീഡിയോ എത്തിയിരിക്കുന്നത്. വളരെ അനായാസമായി വർക്ക് ഔട്ട് ചെയ്യുന്ന അദ്ദേഹത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകി ട്രെയിനറും ഒപ്പം ഉണ്ട്.
അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ദൃശ്യം, ട്വല്‍ത്ത് മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തുവും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തൃഷയാണ്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...