ഈ രോഗം ഉണ്ടാക്കിയ കഴുത്തിലെ നീര്‍ക്കെട്ട് മറയ്ക്കാനായിരുന്നു കെജിഎഫില്‍ അഭിനയിക്കുമ്പോള്‍ താടി നീട്ടിയത്, വിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല, ഇപ്പോൾ നാലാം ഘട്ടത്തിൽ ; സഹായം അഭ്യര്‍ത്ഥിച്ച് നടന്‍, വേദനയോടെ ആരാധകർ

‘കെജിഎഫി’ലെ ഖാസിം ചാച്ച എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഹരിഷ് റോയി എന്ന നടനായിരുന്നു. നടൻ ഇപ്പോള്‍ അര്‍ബുദ ബാധിതനായി ചികിത്സയിലാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അസുഖത്തിന്റെ നാലാം സ്റ്റേജിലാണിപ്പോള്‍. കൂടുതല്‍ ചികിത്സയും പരിചരണവും ആവശ്യമാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
‘സാഹചര്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് മഹത്വം നല്‍കാനും എടുത്ത് കളയാനും സാധിക്കും. വിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. മൂന്ന് വര്‍ഷമായി ഞാന്‍ ക്യാന്‍സര്‍ ബാധിതനാണ്. കെജിഎഫില്‍ അഭിനയിക്കുമ്പോള്‍ താടി നീട്ടിയതിന് ഒരു കാരണമുണ്ട്. ഈ രോഗം ഉണ്ടാക്കിയ കഴുത്തിലെ നീര്‍ക്കെട്ട് മറയ്ക്കുക എന്നതാണത്. ആദ്യം പണമില്ലാത്തതിനാല്‍ ശസ്ത്രക്രിയ മാറ്റിവച്ചു. സിനിമകള്‍ പുറത്തിറങ്ങുന്നത് വരെ ഞാന്‍ കാത്തിരുന്നു.ഇപ്പോള്‍ നാലാം ഘട്ടത്തിലാണ് കാര്യങ്ങള്‍. കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.’-നടന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്യാന്‍ തന്റെ ഫോണില്‍ നിന്ന് ധനസഹായം അഭ്യര്‍ത്ഥിച്ച് ഒരു വീഡിയോ ഉണ്ടാക്കിയിരുന്നതായും എന്നാല്‍ അത് പോസ്റ്റ് ചെയ്യാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും റോയ് വെളിപ്പെടുത്തി. ഇപ്പോള്‍ അദ്ദേഹം ഡല്‍ഹിയിലെ കിദ്വായ് ആശുപത്രിയില്‍ ചികിത്സയിലാണ്. കന്നഡ സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി അഭിനേതാക്കളും നിര്‍മ്മാതാക്കളും സംവിധായകരും അദ്ദേഹത്തിന് സാമ്പത്തിക സഹായവുമായി മുന്നോട്ട് വരുന്നുണ്ട്.
റാം ജി റാവു സ്പീക്കിങില്‍ ഗോപാലകൃഷ്ണനും മത്തായിയുമായി നിറഞ്ഞാടിയ മുകേഷും ഇന്നസന്റും ജീവിതത്തിലും അതേബന്ധം നിലനിർത്തിപോന്ന വ്യക്തികളായിരുന്നു. ഇപ്പോഴിതാ പ്രിയ സഹപ്രവർത്തകനെ...
വിളവെടുപ്പ് വീഡിയോ പങ്കുവെച്ച് ജയറാം. തന്റെ വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തില്‍ നിന്നും വിളവെടുക്കുന്ന ജയറാമിനെ ആണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. മനസ്സിനക്കരെ...
മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാര്‍ ആണ് മമ്മൂട്ടി. അദ്ദേഹത്തിന് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പലരും അദ്ദേഹത്തെ പരിഹസിക്കാറുണ്ട്. എന്നാല്‍ മമ്മൂട്ടി...