
News
നഗ്മയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ; നന്ദി അറിയിച്ച് നടി
നഗ്മയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ; നന്ദി അറിയിച്ച് നടി

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് നഗ്മ. ഇപ്പോഴിതാ താരത്തിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്. ദുബായ് സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി നഗ്മയ്ക്ക് ഗോള്‍ഡന്‍ വിസ നല്കി. ഇന്ത്യന്‍ സിനിമയിലെ വ്യത്യസ്ത ഭാഷകളില്‍ ശ്രദ്ധേയമായ നടി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.
‘കാതലെന്ന’, ‘ഭാഗി’, ‘മാണിക്ക് ഭാഷ’ എന്നിവയിലുള്‍പ്പെടെ സല്മാന് ഖാന്, രജനികാന്ത്, പ്രഭുദേവ എന്നിവരോടൊപ്പം ശ്രദ്ധേയമായ നായികാവേഷം നഗ്മ കൈകാര്യം ചെയ്തു. സഹോദരി ജ്യോതിക, ജ്യോതികയുടെ പങ്കാളിയും നടനുമായ സൂര്യ എന്നിവര്‍ക്ക് നേരത്തെ യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്. മലയാളി താരങ്ങളായ മോഹന്‍ലാല്‍, മീരാ ജാസ്മിന്, ആന്റണി പെരുമ്പാവൂര്‍, അഞ്ജലി അമീര്‍, ശ്വേത മേനോന് തുടങ്ങിയവര്‍ക്കും മുന്‍പ് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
ദുബായിലെ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യാഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു. ദുബായ് നല്കിയ അംഗീകാരത്തിന് നന്ദി പറയുന്നതായും നഗ്മ പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് നഗ്മ.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...