എന്റെ നെഞ്ചില്‍ തൊട്ട്, എന്റെ കലയാണേ സത്യം ഞാന്‍ പറയുന്നു, ദാസേട്ടന് വന്ന് പോയ ശേഷം ആ പക്ഷി പിന്നീട് ഇരുപത്തിയഞ്ചോളം വാക്കുകള്‍ പറയുമായിരുന്നു. വീട്ടില്‍ വരുന്ന എല്ലാവര്ക്കും അത്ഭുതമായിരുന്നു അത്; വൈറലായി ജയറാമിന്റെ വാക്കുകള്‍
എന്റെ നെഞ്ചില്‍ തൊട്ട്, എന്റെ കലയാണേ സത്യം ഞാന്‍ പറയുന്നു, ദാസേട്ടന് വന്ന് പോയ ശേഷം ആ പക്ഷി പിന്നീട് ഇരുപത്തിയഞ്ചോളം വാക്കുകള്‍ പറയുമായിരുന്നു. വീട്ടില്‍ വരുന്ന എല്ലാവര്ക്കും അത്ഭുതമായിരുന്നു അത്; വൈറലായി ജയറാമിന്റെ വാക്കുകള്‍
എന്റെ നെഞ്ചില്‍ തൊട്ട്, എന്റെ കലയാണേ സത്യം ഞാന്‍ പറയുന്നു, ദാസേട്ടന് വന്ന് പോയ ശേഷം ആ പക്ഷി പിന്നീട് ഇരുപത്തിയഞ്ചോളം വാക്കുകള്‍ പറയുമായിരുന്നു. വീട്ടില്‍ വരുന്ന എല്ലാവര്ക്കും അത്ഭുതമായിരുന്നു അത്; വൈറലായി ജയറാമിന്റെ വാക്കുകള്‍
മലയാളികളുടെ പ്രിയ താരമാണ് ജയറാം. ജയറാമിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരാണ്. 1988 ല്‍ പത്മരാജന് സംവിധാനം ചെയ്ത അപരന് എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമാ ലോകത്തേക്ക് കടന്നത്. തുടര്‍ന്നിങ്ങോട്ട് സഹതാര വേഷങ്ങളിലൂടെ നായകനായി ഉയര്‍ന്ന ജയറാം മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലുമെല്ലാം വിജയം നേടി.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ വളര്‍ത്തിയിരുന്ന തത്തയെ സംസാരിക്കാന്‍ പഠിപ്പിച്ചത് ഗാനഗന്ധര്വന് യേശുദാസാണെന്ന് വെളിപ്പെടുത്തുകയാണ് ജയറാം. യേശുദാസിനോട് തന്നെയാണ് ജയറാം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അദ്ദേഹത്തിന്റെ സംഗീത വിദ്യാലയമായ തരംഗിണിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ആരംഭിക്കുന്ന സംഗീത ക്ളാസമുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ജയറാം ഇക്കാര്യം വെളിപ്പെടുത്തിയത്.
23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മദ്രാസില്‍ ആദ്യമായി വീട് വച്ചപ്പോള്‍ ദാസേട്ടനെ വിളിച്ചു. ദാസേട്ടന് ഒന്ന് വന്ന് ആ കാലൊന്ന് വീട്ടില്‍ സ്പര്‍ശിച്ചിട്ടു പോയാല്‍ തന്നെ എനിക്ക് അതിലും വലിയ സന്തോഷമില്ലെന്ന് അറിയിച്ചു. തീര്‍ച്ചയായിട്ടും വാരം മോനെ എന്ന് പറഞ്ഞ് ദാസേട്ടനും ചേച്ചിയും വന്നു. ചേച്ചി വീടൊക്കെ കണ്ടുകൊണ്ടിരിക്കുന്നു, പെട്ടെന്ന് ദാസേട്ടനെ കാണാനില്ല.
സാ..എന്ന് ശബ്ദം എവിടെ നിന്നോ ഞാന്‍ കേട്ടു. ആരെയാണ് സംഗീതം പഠിപ്പിക്കുന്നത് എന്ന് നോക്കിയപ്പോഴാണ് എന്റെ തത്തെയെയാണ് ദാസേട്ടന് പഠിപ്പിക്കുന്നത്. അതിനെ ഓരോന്നായിട്ട് ദാസേട്ടന് സംഗീതം പറഞ്ഞുകൊടുക്കുകയാണ്. എന്റെ നെഞ്ചില്‍ തൊട്ട്, എന്റെ കലയാണേ സത്യം ഞാന്‍ പറയുന്നു, ആ പക്ഷി പിന്നീട് ഇരുപത്തിയഞ്ചോളം വാക്കുകള്‍ പറയുമായിരുന്നു. വീട്ടില്‍ വരുന്ന എല്ലാവര്ക്കും അത്ഭുതമായിരുന്നു അത്.
സംഗീതം പഠിക്കാന്‍ ആഗ്രഹിക്കുന്ന, സംഗീതത്തില്‍ ജ്ഞാനമുള്ള കുട്ടികള്‍ക്കു വേണ്ടിയാണ് ഇത്തരമൊരു ഉദ്യമമെന്ന് യേശുദാസ് വ്യക്തമാക്കി. തന്റെ വലിയൊരു ആഗ്രഹമാണത്. ലോകത്ത് എവിടെ നിന്നും കുട്ടികള്‍ക്ക് ഈ അവസരം വിനിയോഗിക്കാന്‍ കഴിയും. എന്നാല്‍ ജന്മവാസനയാണ് ഏറ്റവും ആവശ്യം. മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ട് കാര്യമില്ല. അങ്ങനെയുള്ളവര്‍ക്ക് സംഗീതത്തിലേക്കുള്ള വഴി എന്ന നിലയിലാണ് തരംഗിണി ഈ ഉദ്യമം ആരംഭിക്കുന്നതെന്നും യേശുദാസ് അറിയിച്ചു.
അതേസമയം, അടുത്തിടെ ജയറാം സംസ്ഥാന കൃഷിവകുപ്പിന്റെ ആദരം ഏറ്റുവാങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് താരത്തെ ആദരിച്ചത്. ഈ വര്‍ഷത്തെ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ജയറാമിന് പ്രത്യേക ആദരം നല്‍കുമെന്ന്
നേരത്തെ വ്യക്തമാക്കിയിരുന്നു. പെരുമ്പാവൂരിലെ ജയറാമിന്റെ ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആദരം നല്‍കിയത്. സോഷ്യല്‍ മീഡിയ പേജുകളില്‍ താരം സന്തോഷം പങ്കുവച്ചിട്ടുണ്ട്.
‘ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷം..കൃഷിക്കാരന് ജയറാം….കേരള സര്‍ക്കാരിന് . കൃഷി വകുപ്പിന്…താങ്ക്യൂ….നാട്ടുകാരായ എല്ലാവര്ക്കും…എന്നെ സഹായിക്കുന്ന സഹപ്രവര്‍ത്തകര്‍… ‘, എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് ജയറാം കുറിച്ചത്. പെരുമ്പാവൂര്‍ തോട്ടുവയില്‍ ജയറാമിന് ആറേക്കര്‍ ഫാമാണ് ഉള്ളത്. ആനന്ദ് എന്നാണ് ഫാമിന് നല്കിയ പേര്. 100 പശുക്കളാണ് ഫാമിലുള്ളത്. പുറമെ, വാഴയും ജാതിയും വിവിധയിനം പഴങ്ങളും തീറ്റപ്പുല്ലും സമൃദ്ധമായി വളരുന്നു.
എച്ച് എഫ് ഇനം പശുക്കളാണ് കൂടുതല്‍. വെച്ചൂര്‍, ജഴ്സി പശുക്കളും ഫാമില്‍ വളരുന്നു. ഗംഗ, യമുന തുടങ്ങി നദികളുടെ പേരാണ് പശുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ഫാമിന് പുറമെ നെല്ല്, തെങ്ങ് കൃഷിയും ജയറാം നടത്തുന്നു.
അതേസമയം, മകള്‍ എന്ന ചിത്രമാണ് ജയറാമിന്റേതായി മലയാളത്തില്‍ ഒടുവില്‍ ഇറങ്ങിയ ചിത്രം. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായി എത്തിയത് മീരാ ജാസ്മിന് ആണ്. നീണ്ട ഇടവേളക്ക് ശേഷം മീര അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മകള്‍ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്.
ഇതിഹാസ സാഹിത്യകാരന് കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ‘പൊന്നിയിന്‍ സെല്വന്’ എന്ന ചിത്രമാണ് ജയറാമിന്റേതായി റിലീസിനൊരുങ്ങുന്നത്. ആഴ്വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രത്തെ ആണ് ജയറാം അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ഗെറ്റപ്പുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...