
Actor
നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ഗോപാൽ വിവാഹിതനായി; ചിത്രം വൈറൽ
നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ഗോപാൽ വിവാഹിതനായി; ചിത്രം വൈറൽ

നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ഗോപാൽ വിവാഹിതനായി. മാധവി ബാലഗോപാൽ ആണ് അര്‍ജുന്റെ വധു. ഗുരുവായൂരിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.
ആസിഫ് അലി നായകനായെത്തിയ ‘കുഞ്ഞെൽദോ’ എന്ന സിനിമയിലൂടെയാണ് അർജുൻ ശ്രദ്ദേയനായത്. സാറാസ്, വൂൾഫ്, ഒരു റൊണാൾഡോ ചിത്രം, കുട്ടൻപിള്ളയുടെ ശിവരാത്രി, തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി തുടങ്ങിയ ചിത്രങ്ങളിലും അര്ജുൻ അഭിനയിച്ചിട്ടുണ്ട്.
‘പോസിറ്റീവ്’ എന്ന മലയാളം സിനിമയിലൂടെയായിരുന്നു അനന്യയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിൽ സജീവമായിരുന്നു. 2018ൽ പുറത്തിറങ്ങിയ ‘കുട്ടനാടൻ ബ്ലോഗി’ൽ അഭിനയിച്ച ശേഷം ഒരു ബ്രേക്ക് എടുത്തിരുന്നു.
ശേഷം മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ഭ്രമം’ എന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ ഭാര്യയുടെ വേഷത്തിലെത്തി ശ്രദ്ധ നേടി. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശികളാണ് അനന്യയുടെ കുടുംബം. അമ്പെയ്ത്തിൽ സംസ്ഥാന, ദേശീയ തലത്തിൽ രണ്ടു തവണ (2006, 2007) ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ളയാളുമാണ് അനന്യ.
കഴിഞ് ദിവസമായിരുന്നു ഉണ്ണി മുകുന്ദൻ മുൻ മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചെന്ന പരാതി പുറത്തെത്തുന്നത്. ഈ സംഭവത്തിൽ ഉണ്ണി മുകുന്ദനോട് വിശദീകരണം...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയത്. നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മർദ്ദിക്കുകയും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് നടി നൽകിയ പരാതിയിലാണ്...