മലയാളി കുടുംബ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റാംസായ്. ഐശ്വര്യ എന്ന പേരിനേക്കാളും ‘കല്യാണി’ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. ‘മൗനരാഗം’ എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ ഊമയായ കല്യാണിയെന്ന പെൺകുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് ടെലിവിഷൻ പ്രേക്ഷകരിലേക്ക് ഐശ്വര്യ ചുവടുവച്ചതും, പ്രിയപ്പെട്ടവളായതും. അന്യഭാഷ താരമാണെങ്കിലും മലയാള മിനി സ്ക്രീൻ രംഗത്ത് തന്റേതായ ഇടം നേടിയെടുക്കാൻ ഐശ്വര്യക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്.
സംസാരശേഷിയില്ലാത്ത നായികാ കഥാപാത്രമായ ‘കല്യാണി’യുടെ വിവാഹവും അതിന് ശേഷം നടക്കുന്ന ആശങ്കകളും പ്രതിസന്ധികളുമൊക്കെയായിരുന്നു ‘മൗനരാഗ’ത്തിന്റെ അടുത്ത കാലത്തെ കഥാഗതി. ‘കല്യാണി’യായി ഐശ്വര്യ എത്തുമ്പോൾ തമിഴ് താരമായ നലീഫാണ് പരമ്പരയിൽ നായക വേഷത്തിലെത്തുന്നത്.
അടുത്തിടെ തമിഴ് സീരിയലിലും ഐശ്വര്യ വേഷമിടുന്നുണ്ട്. ഇപ്പോഴിതാ തമിഴ് കല്യാണ സ്റ്റൈലിൽ പുടവ ചുറ്റി കിടിലൻ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
മഞ്ഞ സാരിയിൽ പച്ചക്കരയും, പച്ച ബ്ലൗസും ധരിച്ച് അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് കമന്റുകളുമായി ആരാധകർ എത്തുന്നുണ്ട്. തമിഴ് പൊണ്ടാട്ടി ആയോ എന്നാണ് ചില മലയാളി ആരാധകരുടെ ചോദ്യം.
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....