Connect with us

സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്…ഇമ്മാതിരി ആദ്യമായിട്ടാണ്, ഇനിയും ഇത് വെച്ചോണ്ടിരുന്നാല്‍ ശരിയാവില്ല, ഗര്‍ഭിണിയായതിനാല്‍ ആശുപത്രിയില്‍ പോവണമെന്ന് തീരുമാനിക്കുകയായിരുന്നു, പുതിയ വീഡിയോ പുറത്ത്, മഷൂനെ കണ്ടിട്ട് സങ്കടം വരുന്നു, പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താമെന്ന് കമന്റ്

Malayalam

ബഷീര്‍ ബഷിയുടെ രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണിയാണ്. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുകത്തിലാണ് ഇപ്പോൾ കുടുംബം. ഗർഭകാല വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ മഷൂറയ്ക്ക് സുഖമില്ലെന്ന് പറഞ്ഞുള്ള വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മഷൂറക്ക് സുഖമില്ലാതെ ഹോസ്പിറ്റലിലേക്ക് എന്ന ക്യാപ്ഷനോടെയായി ബഷീറായിരുന്നു വീഡിയോ പങ്കുവെച്ചത്.

രണ്ട് ദിവസമായി പുതിയ വീഡിയോകളൊന്നും കാണുന്നില്ലല്ലോ, മഷൂത്ത എന്താണ് വ്‌ളോഗ് ചെയ്യാത്തതെന്നൊക്കെയായിരുന്നു ആളുകള്‍ ചോദിച്ചത്. രണ്ട് ദിവസമായിട്ട് മഷൂന് തീരെ വയ്യ, നല്ല പനിയാണ്. അതേപോലെ അലര്‍ജിയുടെ പ്രശ്‌നങ്ങളുമുണ്ട്. ഗര്‍ഭിണിയായ സമയത്ത് അലര്‍ജി പ്രശ്‌നങ്ങള്‍ വല്ലാതെ കൂടുകയായിരുന്നു. മഷു കണ്‍സല്‍ട്ട് ചെയ്യുന്ന ഡോക്ടറിനെ വിളിച്ചിരുന്നു. കഴിഞ്ഞ ദിവസം കുറഞ്ഞുവെന്ന് കരുതിയതാണ്, എന്നാല്‍ ഇപ്പോള്‍ വീണ്ടും കൂടി. സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.

ഒരു വ്‌ളോഗും കാണാതായപ്പോള്‍ എല്ലാവരും ചോദിച്ചിരുന്നു. മെയിലില്‍ വരെ ചോദ്യങ്ങളുണ്ടായിരുന്നു. മഷു പ്രഗ്നന്റായതിനാല്‍ അവളോട് നല്ല കെയറാണ് എല്ലാവര്‍ക്കും. എന്തെങ്കിലും ഒരു മറുപടി തരൂയെന്നായിരുന്നു ആളുകള്‍ പറഞ്ഞത്. അതാണ് ഞാന്‍ വീഡിയോ ചെയ്യുന്നതെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. ഗര്‍ഭിണിയായതിനാല്‍ എന്തായാലും ആശുപത്രിയില്‍ പോവണമെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു. എനിക്ക് അലര്‍ജിയുണ്ട്, ഇമ്മാതിരി ആദ്യമായിട്ടാണ്. ഇനിയും ഇത് വെച്ചോണ്ടിരുന്നാല്‍ ശരിയാവില്ലെന്നായിരുന്നു മഷൂറയും പറഞ്ഞത്.

കണ്ണില്‍നിന്നും മൂക്കില്‍നിന്നും വെള്ളം വന്ന് മുഖം വീര്‍ത്തത് കണ്ടതോടെയാണ് എനിക്ക് ടെന്‍ഷനായതെന്നായിരുന്നു ബഷീര്‍ പറഞ്ഞത്. എന്നെക്കൊണ്ട് പറ്റുന്നതിനും അപ്പുറം ഞാന്‍ സഹിച്ചു, ഇനിയും നില്‍ക്കാനാവില്ലെന്നായിരുന്നു മഷൂറ പറഞ്ഞത്. കുഞ്ഞിനെ എന്തെങ്കിലും ബാധിക്കുമോയെന്നോര്‍ത്താണ് എനിക്ക് ടെന്‍ഷന്‍. അതോര്‍ത്താണ് അസുഖം കൂടുന്നത്. പ്രഗ്നന്‍സി ടൈമില്‍ അധികം ചുമയ്ക്കാന്‍ പാടില്ലെന്നൊക്കെ കേട്ടിട്ടുണ്ട് എന്നും മഷൂറ പറഞ്ഞിരുന്നു.

കൊവിഡ് ടെസ്റ്റും അലര്‍ജി ടെസ്റ്റും നടത്തിയിരുന്നു. അതിന്റെ റിസല്‍ട്ട് കിട്ടിക്കഴിഞ്ഞ് ചെല്ലാനാണ് ഡോക്ടര്‍ പറഞ്ഞത്. ആശുപത്രിയില്‍ പോയി വരുന്നതിനിടയിലാണ് ചെരിപ്പ് പൊട്ടിയത്. ഇന്ന് ഒന്നിനും മൂഡില്ല, അസുഖം മാറിക്കഴിഞ്ഞ് പര്‍ച്ചേസിംഗിന് വരാമെന്നുമായിരുന്നു മഷൂറ പറഞ്ഞത്. മഷൂനെ കണ്ടിട്ട് സങ്കടം വരുന്നു, പെട്ടെന്ന് സുഖമാവട്ടെ, പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്താം. മഷൂറ ചിരിച്ച് കണ്ടപ്പോഴാണ് സമാധാനമായത് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top