Connect with us

തന്റെ അമ്മയ്ക്ക് തെലുങ്കോ കന്നഡയോ അറിയില്ല. അമ്മയും മരുമകനും തമ്മിലുള്ള സംഭാഷണങ്ങള്‍ വന്‍ കോമഡിയാണ്, പക്ഷേ അവര്‍ കാര്യങ്ങള്‍ കറക്ടായി കമ്യൂണിക്കേറ്റ് ചെയ്യും; അതെങ്ങനെയാണ് എന്ന് തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്ന് ഭാവന

Malayalam

തന്റെ അമ്മയ്ക്ക് തെലുങ്കോ കന്നഡയോ അറിയില്ല. അമ്മയും മരുമകനും തമ്മിലുള്ള സംഭാഷണങ്ങള്‍ വന്‍ കോമഡിയാണ്, പക്ഷേ അവര്‍ കാര്യങ്ങള്‍ കറക്ടായി കമ്യൂണിക്കേറ്റ് ചെയ്യും; അതെങ്ങനെയാണ് എന്ന് തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്ന് ഭാവന

തന്റെ അമ്മയ്ക്ക് തെലുങ്കോ കന്നഡയോ അറിയില്ല. അമ്മയും മരുമകനും തമ്മിലുള്ള സംഭാഷണങ്ങള്‍ വന്‍ കോമഡിയാണ്, പക്ഷേ അവര്‍ കാര്യങ്ങള്‍ കറക്ടായി കമ്യൂണിക്കേറ്റ് ചെയ്യും; അതെങ്ങനെയാണ് എന്ന് തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്ന് ഭാവന

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടി കൂടിയാണ് ഭാവന. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ല ഭാവന. 2017 ല്‍ പുറത്ത് ഇറങ്ങിയ ആദം ജോണില്‍ ആണ് നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയില്‍ ശേഷം മലയാള സിനിമയില്‍ ഭാവന എത്തിയിട്ടില്ല. ഇപ്പോള്‍ കന്നഡ സിനിമയിലാണ് സജീവം. തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പില്‍ ഭാവനയായിരുന്നു അഭിനയിച്ചത്. ഈ ചിത്രം മലയാളത്തിലും ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവെച്ച വിശേഷങ്ങളാണ് വൈറലാകുന്നത്. തന്റെ ഇഷ്ടങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെയാണ് ഭാവന പറയുന്നത്. നവീന് മലയാളം കുറച്ചൊക്കെയെ അറിയൂ. തനിക്ക് കന്നഡ അത്ര ഈസിയല്ലെന്നും വീട്ടില്‍ കന്നഡ പറയേണ്ടി വരാറില്ലന്നും ഭാവന പറയുന്നു.

നവീന്റെ വീട്ടുകാര്‍ കൂടുതലും തെലുങ്കാണ് പറയാറുള്ളത്. തെലുങ്കും തട്ടീം മുട്ടീം ഒക്കെയാണ് താന്‍ പറയാറുള്ളതെന്നും ഭാവന പറയുന്നു. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോള്‍ പഠിച്ചേ പറ്റുള്ളു. അങ്ങനെ നോക്കിയാല്‍ ഒരുവിധം അഞ്ച് ഭാഷകള്‍ തനിക്കറിയാം. തെലുങ്ക്, തമിഴ്, കന്നഡ, ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ അറിയാം. ഹിന്ദി തനിക്ക് അറിയില്ലെന്നും ഭാവന പറയുന്നുണ്ട്. ഹിന്ദി കേട്ടാല്‍ മനസിലാകും പക്ഷേ തിരിച്ച് മറുപടി പറയാറില്ലെന്നും ഭാവന പറയുന്നു.

തെലുങ്കും കന്നഡയുമൊക്കെ അത്ര ഫ്‌ലുവന്റല്ല, ഇപ്പോഴും അത് തനിക്ക് കുറച്ച് ബുദ്ധിമുട്ടാണെന്നും ഭാവന പറയുന്നുണ്ട്. വഴക്കുകളുണ്ടാക്കുമ്പോള്‍ രണ്ട് പേരുടെയും ഭാഷ ഇപ്പോള്‍ അത്ര ബുദ്ധിമുട്ടാവുന്നില്ല. കുറച്ച് കുറച്ച് മനസിലാകുന്നുണ്ട് കേട്ടോ എന്ന് നവീന്‍ ഇപ്പോള്‍ പറയാറുണ്ട്. എന്നാലും ഇപ്പോഴും നവീന് മലയാളം ബുദ്ധിമുട്ടാണെന്നും ഭാവന പറയുന്നു. തെലുങ്ക് ഭാഷ സംസാരിക്കുമ്പോള്‍ ചില വാക്കുകളാണ് ചെറിയ ചില തമാശകളായി മാറാറുള്ളതെന്നും ലൊക്കേഷനില്‍ കൂടെയുള്ളവര്‍ അത് കേട്ട് ചിരിക്കുമെന്നും അവര്‍ പറയുന്നു.

തുടക്ക കാലത്തായിരുന്നു ആ കണ്‍ഫ്യൂഷന്‍ ഉണ്ടായതും അബദ്ധം പറ്റിയതുമൊക്കെ. ഇപ്പോള്‍ അതൊക്കെ തിരിച്ചറിയാനാകുന്നുണ്ടെന്നും ഭാവന പറഞ്ഞു. തന്റെ അമ്മയ്ക്ക് തെലുങ്കോ കന്നഡയോ അറിയില്ല. അമ്മയും മരുമകനും തമ്മിലുള്ള സംഭാഷണങ്ങള്‍ വന്‍ കോമഡിയാണ്. നവീന്‍ തമിഴിലും അമ്മ മലയാളത്തിലുമാണ് സംസാരിക്കുക. അവര്‍ കാര്യങ്ങള്‍ കറക്ടായി കമ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്യും.

അതെങ്ങനെയാണ് എന്ന് തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നും ഭാവന പറയുന്നു. മരുമകനെ കുറിച്ച് അമ്മ എന്റെയടുത്ത് പറയാറുള്ളത് അത് മകനെന്നും താന്‍ മരുമകളാണ് എന്നുമാണ്. ഓടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമകള്‍ കാണാറുണ്ട് ഹൊറര്‍ സിനിമ അധികം കാണാറില്ല. തനിക്ക് പേടി പണ്ട് തൊട്ടെയുണ്ട്, പ്രേതത്തില്‍ വിശ്വാസമുണ്ടായിട്ടല്ല, ഉള്ളിലുള്ള പേടിയാണ് എന്നും ഭാവന പറഞ്ഞു. അവസാനമായി കണ്ട സിനിമ ഭൂതകാലമാണ് എന്നും അത് വീട്ടില്‍ എല്ലാവരുമായി ഇരുന്നാണ് കണ്ടതെന്നും ഭാവന പറഞ്ഞു.

വിവാഹശേഷം ഭര്‍ത്താവ് നവീനൊപ്പം ബെംഗളൂരില്‍ താമസമാക്കിയ ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തലൂടെയാണ് മലയാളത്തിലേക്ക് ഭാവന വീണ്ടുമെത്തുന്നത്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫാണ് സംവിധാനം. ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.

ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ‘ഇഒ എലിയാവൂ കോഹന്‍’ എന്ന ജൂതനായിട്ടാണ് ഷെയ്ന്‍ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

പുതുമുഖ താരങ്ങളെ അണി നിരത്തി കൊണ്ട് സംവിധായകന്‍ കമല്‍ ഒരുക്കിയ നമ്മള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തി ലൂടെയാണ് ഭാവന തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ജിഷ്ണു സിദ്ധാര്‍ത്ഥ് എന്നിവരാണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്തത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളിലൂടെ. മലയാള സിനിമയിലെ മുന്‍ നിരനായികയായി തിളങ്ങിയ താരമാണ് ഭവന. മലയാള ചിത്രങ്ങളില്‍ മാത്രമല്ല നിരവധി അന്യഭാഷ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top