
Malayalam
തന്നെ കാണാന്‍ സണ്ണി ലിയോണിനെ പോലുണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ട്, തള്ളിയത് ഒന്നുമല്ലെന്ന് ഗായത്രി സുരേഷ്
തന്നെ കാണാന്‍ സണ്ണി ലിയോണിനെ പോലുണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ട്, തള്ളിയത് ഒന്നുമല്ലെന്ന് ഗായത്രി സുരേഷ്

കുഞ്ചാക്കോ ബോബന് നായകനായി എത്തിയ ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ താരമാണ് ഗായത്രി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. മാത്രമല്ല, ഇടയ്ക്ക് ട്രോളുകളും സൈബര്‍ ആക്രമണവും താരത്തിനെതിരെ നടക്കാറുമുണ്ട്. തന്നെ കാണാന്‍ സണ്ണി ലിയോണിനെ പോലുണ്ടെന്ന് ഗായത്രി മുമ്പ് പറഞ്ഞത് ഏറെ ട്രോളുകള്‍ക്ക് വഴിതെളിച്ചിരുന്നു.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഗായത്രി. ‘മിസ് കേരള മത്സരത്തില്‍ പങ്കെടുക്കുന്ന സമയത്ത് എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ശ്രുതി എന്നായിരുന്നു അവളുടെ പേര്. എന്നെ കാണാന്‍ സണ്ണി ലിയോണിനെ പോലെയുണ്ട് എന്ന് അവളാണ് ആദ്യമായി പറഞ്ഞത്.
ആ സമയത്ത് എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. എന്ന് കരുതി ഭയങ്കരമായി തോന്നിയിട്ട് ഒന്നുമില്ല. മാത്രമല്ല ഇത് ഞാന്‍ തള്ളിയത് ഒന്നുമല്ല’, എന്നാണ് ഗായത്രി സുരേഷ് പറഞ്ഞത്. അടുത്തിടെ പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് ഗായത്രി പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനെതിരെ ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.
അതേസമയം, എസ്കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. സര്‍ഷിക്ക് റോഷന് ആണ് ചിത്രം സംവിധാനം എസ്കേപ്പ് ചെയ്യുന്നത്. തിരക്കഥയും സര്‍ഷിക്ക് റോഷന്റേതാണ്. ശ്രീവിദ്യ മുല്ലച്ചേരി, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ കുമാര്‍, വിനോദ് കോവൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തില്‍ പിന്നണി ഗായിക ആയും ഗായത്രി എത്തുന്നുണ്ട്. ജാസ്സി ഗിഫ്റ്റിനൊപ്പമാണ് ഗായത്രി പാട്ട് പാടിയിരിക്കുന്നത്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...