
Malayalam Articles
ജയസൂര്യക്ക് സ്വപ്ന സാഫല്യം തച്ചോളി ഒതേനൻ ആവുന്നതിനു മുൻപേ , മറ്റൊരു വന്പൻ കരാറിൽ ജയസൂര്യ !
ജയസൂര്യക്ക് സ്വപ്ന സാഫല്യം തച്ചോളി ഒതേനൻ ആവുന്നതിനു മുൻപേ , മറ്റൊരു വന്പൻ കരാറിൽ ജയസൂര്യ !
Published on

പുണ്യാളന് 2…ആട് 2… ‘ഞാന്‍ മേരികുട്ടി’ എന്നീ ചിത്രങ്ങളെ തുടര്‍ച്ചയായി വിജയ തീരത്ത് എത്തിച്ച ജയസൂര്യക്ക് മലയാളസിനിമയില്‍ ഇപ്പോള്‍ വസന്ത കാലമാണ്. ജയസൂര്യയുടെ സ്വപ്നം പോലെ അന്താരാഷ്ട്ര മെന്‍സ് വെര് ബ്രാൻഡ് അംബാസഡറായി ജയസൂര്യയെ തിരഞ്ഞെടുത്തിരിക്കുകയാണ് .
വാര്യര്‍ ഡെനിം ആൻഡ് ക്യാഷ്വൽസ് ബ്രാൻഡിന്റെ അംബാസിഡറായാണ് ജയസൂര്യ കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഇൻഡ്യയിലെ നമ്പര്‍ വണ്‍ ബ്രാൻഡുകളിലൊന്നായ വാര്യര്‍ പ്രീമിയം ഷർട്ടുകളുടെയും… ഡെനിമിനങ്ങളുടെയും അംബാസിഡർ പദവിയിലേക്ക് വൻതുക പ്രതിഫലത്തിനാണ് മോളിവുഡ് ഹീറോ ജയസൂര്യ കരാറായിരിക്കുന്നത് .
ജയസൂര്യയുടെ ചിത്രമായ ‘ ക്യാപ്റ്റൻ’ സിനിമയുടെ സംവിധായകൻ ‘പ്രജേഷ് സെൻ’ ആയിരിക്കും വാര്യര്‍ ഉല്പന്നങ്ങള്ക്ക് വേണ്ടി ജയസൂര്യയുടെ പരസ്യ ചിത്രങ്ങൾ തയാറാക്കുന്നത്.ഇന്ത്യയിലും വിദേശത്തു വെച്ചായിരിക്കും ഫോട്ടോഷൂട്ടുകൾ നടക്കുക .
അഞ്ചുമാസത്തിനിടയില്‍ തുടര്‍ച്ചയായി മൂന്നുഹിറ്റുകള് സ്വന്തം പേരില്‍ കുറിച്ച ജയസൂര്യ വടക്കന്‍ പാട്ടിലെ വീരനായകനും ആയോധന കലയായ കളരിപയറ്റിലെ അഗ്രജനുമായിരുന്ന തച്ചോളി ഒതേനനാവാന് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജയസൂര്യയുടെ രൂപത്തിലുള്ള തച്ചോളി ഒതേനന്റെ ചിത്രം പുറത്തു വിട്ടിരിക്കുന്നത്.1964ല്‍ ഇതിഹാസ താരമായ സത്യനെ നായകനാക്കി എസ്.എസ് .രാജന് സംവിധാനം ചെയ്ത ‘തച്ചോളി ഒതേനന്’ എന്ന ചിത്രം ഏറ്റവും മികച്ച മലയാളസിനിമയ്ക്കുള്ള ദേശീയ പുരസ്ക്കാരം സ്വന്തമാക്കിയിരുന്നു.AshiqShij
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....