മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച സൂപ്പര്‍ഹിറ്റ് മൂവി സീരീസാണ് ദൃശ്യം. കഴിഞ്ഞ ദിവസം ദൃശ്യം 3 ആയിരുന്നു സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ് ആയി നിന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തുവന്നപ്പോൾ തന്നെ ഒരു മൂന്നാം ഭാഗം കാണുമെന്ന സൂചനകൾ സംവിധായകൻ ജീത്തു ജോസഫ് നൽയിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രചാരണം ഏറെ ആവേശത്തോടെയാണ് സിനിമാസ്വാദകർ ഏറ്റെടുത്തിരിക്കുന്നത്.
ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചതോടെയാണ് ട്വിറ്ററിൽ ‘ദൃശ്യം 3’മായി ബന്ധപ്പെട്ടുള്ള ചർച്ചകൾ വിണ്ടും സജീവമായത്
ആഗസ്റ്റ് 17ന് പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ആന്റണി പെരുമ്പാവൂർ തൻ്റെ ട്വിറ്ററിലൂടെ ഇപ്പോൾ അറിയിച്ചിട്ടുള്ളത്. സിനിമയുടെ ഒരു ഫാൻ മെയിഡ് പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ 17 ൽ ഒരു പ്രഖ്യാപനം കാണുമെന്ന് നിർമ്മാതാവിൽ നിന്ന് തന്നെ അറിയിപ്പ് വന്നതൊടെ ദൃശ്യം 3 തന്നെയാകും വരുന്നതെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ദൃശ്യം 3യെക്കുറിച്ചാണോ അതോ ബറോസിന്റെ റിലീസ് വിവരമാണോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എമ്പുരാന്റെ അപ്ഡേറ്റാണോ എന്ന് സംശയിക്കുന്നവരും ഉണ്ട്.
നേരത്തെ ജീത്തു ജോസഫ് മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് തന്റെ പക്കൽ ഉണ്ടെന്ന് പറഞ്ഞിരുന്നു. ‘ദൃശ്യം 2’ റിലീസിന് മുന്നോടിയായി വാർത്താ സമ്മേളനത്തിലായിരുന്നു സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും മുൻപ് ദൃശ്യം മൂന്നാം ഭാഗത്തിന്റെ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. മോഹൻലാലിനും മൂന്നാം ഭാഗം വേണമെന്ന ആഗ്രഹമുണ്ടെന്നും ജീത്തു ജോസഫുമായി സിനിമയെക്കുറിച്ച് ചർച്ചകൾ നടത്താറുണ്ടെന്നുമായിരുന്നു മുമ്പ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്.
ദൃശ്യം 3നെ കുറിച്ച് മുൻപ് ജീത്തു ജോസഫ് പറഞ്ഞത് ഇപ്രകാരമായിരുന്നു
ദൃശ്യം ചെയ്തുകഴിഞ്ഞപ്പോള്‍ രണ്ടാംഭാഗത്തെക്കുറിച്ച് സത്യമായിട്ടും ഒരു പ്ലാന്‍ ഉണ്ടായിരുന്നതല്ല. ഒരു രണ്ടാംഭാഗം ഉണ്ടാക്കാന്‍ പറ്റില്ലെന്നാണ് ഞാന്‍ കരുതിയത്. കഥ തീര്‍ന്നു, സിനിമ അവസാനിച്ചു എന്നാണ് ധരിച്ചത്. പിന്നെ 2015ല്‍ പലരും കഥയുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ആന്റണി പറഞ്ഞതനുസരിച്ച് ഞാന്‍ ഒന്ന് ശ്രമിച്ചുനോക്കിയതാണ്. പക്ഷേ കിട്ടി. മൂന്നാംഭാഗത്തിന്റെ കാര്യം ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റില്ല. കാരണം രണ്ടാംഭാഗം ഉണ്ടാവില്ലെന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ ആ സിനിമ ചെയ്തു. നല്ലൊരു ഐഡിയ കിട്ടുകയാണെങ്കില്‍ ഞാനത് ചെയ്യും. പക്ഷേ അത് ഒരു ബിസിനസ് വശം കണ്ടിട്ട് ഞാന്‍ ചെയ്യില്ല. ദൃശ്യം 3ന് അനുയോജ്യമായ നല്ലൊരു കഥ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. സത്യത്തില്‍ ദൃശ്യം 3ന്റെ ക്ലൈമാക്സ് എന്റെ കൈയിലുണ്ട്. പക്ഷേ ക്ലൈമാക്സ് മാത്രമേ ഉള്ളൂ. വേറൊന്നുമില്ല. ഞാനത് ലാലേട്ടനുമായി പങ്കുവച്ചപ്പൊ അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ ഈ ക്ലൈമാക്സിലേക്ക് എത്തിക്കണമെങ്കില്‍ ഒരുപാട് സംഭവങ്ങള്‍ വരണം. അതുകൊണ്ട് നടക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഞാനൊന്ന് ശ്രമിച്ചുനോക്കും. നടന്നില്ലെങ്കില്‍ വിട്ടുകളയും. നടന്നാലും ഉടനെയൊന്നും നടക്കില്ല. രണ്ടുമൂന്ന് കൊല്ലമെങ്കിലും എടുക്കും. കാരണം തിരക്കഥ ഡെവലപ് ചെയ്ത് കിട്ടണമെങ്കില്‍ അത്രയും സമയമെങ്കിലും എടുക്കുമെന്നാണ് എന്റെ തോന്നല്‍. ആറ് വര്‍ഷം എടുക്കുമെന്നാണ് ഞാന്‍ ആന്റണിയോട് പറഞ്ഞത്. ആന്റണി പറഞ്ഞത് ആറ് വര്‍ഷം വലിയ ദൈര്‍ഘ്യമാണെന്നും രണ്ടുമൂന്ന് കൊല്ലത്തിനുള്ളില്‍ സാധ്യമായാല്‍ നല്ലതാണെന്നുമാണ്. നോക്കട്ടെ, ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു സംവിധായകൻ പറഞ്ഞത്.
ഏതായാലും ദൃശ്യം 3 യുടെ പ്രഖ്യാപനമാണോ നാളെ വരാനിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...