കാര്‍ത്തി അങ്ങനെ പറഞ്ഞതില്‍ ഒരുപാട് സന്തോഷം, ആ പറഞ്ഞതൊന്ന് സി.ഡിയിലാക്കി തരുമോ ; ടൊവിനോ പറയുന്നു !

ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ടോവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തല്ലുമാല തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മുഹ്സിന് പരാരിയാണ്.
തല്ലുമാലക്കൊപ്പം തന്നെ കേരളത്തില്‍ റിലീസ് ചെയ്ത കാര്‍ത്തി നായകനായ സിനിമയാണ് വിരുമാന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കാര്‍ത്തി കേരളത്തില്‍ എത്തിയിരുന്നു.
പ്രമുഖ മാധ്യമത്തിന് പ്രൊമോഷൻ അഭിമുഖങ്ങള്‍ കൊടുത്തപ്പോള്‍ കാര്‍ത്തി തല്ലുമാലക്കും ടൊവിനോക്കും ആശംസകള്‍ അറിയിച്ചിരുന്നു.
കാര്‍ത്തി പറഞ്ഞ കാര്യം സി.ഡിയില്‍ ആക്കി തരുമോ എന്നാണ് ടൊവിനോ മറുപടിയായി പറയുന്നത്. കൂടാതെ കാര്‍ത്തിയുടെ വിരുമാനും ടൊവിനോ ആശംസകള്‍ അറിയിച്ചു. കാര്‍ത്തി പ്രിയപ്പെട്ട സുഹൃത്താണെന്നും ടൊവിനോ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
‘കാര്‍ത്തി അങ്ങനെ പറഞ്ഞതില്‍ ഒരുപാട് സന്തോഷം. പരുത്തിവീരന് കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ഒരുപാട് ഇഷ്ടപെട്ട നടനാണ് അദ്ദേഹം. ആ ചിത്രം മാത്രം മതിയല്ലോ കാര്‍ത്തി എന്ന നടനെ എന്നും ഓര്‍ത്തിരിക്കാന്‍, വിരുമാനും എല്ലാവിധ ആശംസകളും നേരുന്നു,’ ടൊവിനോ പറയുന്നു.
അതേസമയം തല്ലുമാല മികച്ച പ്രതികരണവുമായിട്ടാണ് പ്രദര്‍ശനം തുടരുന്നത്. ചിത്രം ഇതിനോടകം തന്നെ റെക്കോഡ് കളക്ഷന്‍ നേടി കഴിഞ്ഞു. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്.
ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്മിചിരിക്കുന്നത്. ലുക്മാന് അവറാന്, ബിനു പപ്പു, അദ്രി ജോയ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ചങ്ങനാശ്ശേരി മാർക്കറ്റിൽ പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്നു. ഇന്നും പ്രേഷകർ വീർപ്പടക്കിയും കൈയ്യടിച്ചും കാണുന്നുന്ന ഒരു...
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...