Connect with us

മേരാ ഭാരത് മഹാൻ’; സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിച്ച് ദിലീപ് !

Movies

മേരാ ഭാരത് മഹാൻ’; സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിച്ച് ദിലീപ് !

മേരാ ഭാരത് മഹാൻ’; സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിച്ച് ദിലീപ് !

75-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം30 കോടി ജനങ്ങളുമായി, മുക്കാൽ നൂറ്റാണ്ടു മുൻപ് നാം തുടങ്ങിയ മഹാ പ്രയാണത്തിന് 75 വയസ്. നമുക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങൾ പലതും വീണു, തകർന്നു, ചിലത് പൂര്‍ണമായി ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തി. പക്ഷേ , നമ്മുടെ ഇന്ത്യ, ലോകത്തിന് മാതൃകയായി, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ, മതേതര സമൂഹമായി ഇന്നും തല ഉയർത്തി നിൽക്കുന്നു.

അതേസമയമ് രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിച്ച് നടൻ ദിലീപ്. റാഫി സംവിധാനം ചെയ്യുന്ന വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ദിലീപും അണിയറ പ്രവർത്തകരും സ്വാതന്ത്ര്യദിനം ആഘോഷിച്ചിരിക്കുന്നത്. മുംബൈയിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. താരം തന്നെയാണ് തന്റെ ഔദ്യോ​ഗിക ഫേയ്സ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്നു, മേരാ ഭാരത് മഹാൻ. “വോയ്സ് ഓഫ് സത്യനാഥൻ ടീം..” ജയ് ഹിന്ദ്’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ദിലീപ് കുറിച്ചിരിക്കുന്നത്.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിങ്ങനെ ഒരുപിടി മികച്ച ചിത്രങ്ങൾക്ക് ശേഷം റാഫി-ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന സിനിമയാണ് വോയ്സ് ഓഫ് സത്യനാഥൻ. റാഫി തന്നെയാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും ഒരുക്കിയിരിക്കുന്നത്. വലിയ ഒരിടവേളയ്‌ക്ക് ശേഷം ബോളിവുഡ് താരം അനുപംഖേർ വീണ്ടും മലയാളത്തിലേയ്‌ക്ക് തിരിച്ചെത്തുന്നു എന്നതും ചിത്രത്തിനെ ശ്രദ്ധേയമാക്കുന്നു. സിനിമയിൽ സുപ്രധാന വേഷത്തിലെത്താലാണ് അനുപംഖേർ എത്തുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊച്ചിയിൽ ആരംഭിച്ച വോയ്സ് ഓഫ് സത്യനാഥന്റെ ചിത്രീകരണം ഇടയ്‌ക്കു വെച്ച് താൽക്കാലികമായി നിർത്തിയിരുന്നു. പത്ത് മാസത്തെ ഇടവേളയ്‌ക്കു ശേഷമാണ് വീണ്ടും ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് വോയ്സ് ഓഫ് സത്യനാഥൻ’ നിർമ്മിക്കുന്നത്. ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.

വലിയ ഒരിടവേളയ്‌ക്ക് ശേഷം അനുപംഖേർ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലൂടെയാണ് അനുപംഖേർ വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം സുപ്രധാന വേഷത്തിലെത്തുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ
990 ൽ മോഹൻലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന സിനിമയിലൂടെയാണ് അനുപംഖേർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

ഇതിനോടകം 200-ലധികം ചിത്രങ്ങളിൽ വേഷമിട്ട താരം ഇംഗ്ലീഷ്, ചൈനീസ്,പഞ്ചാബി, തമിഴ്, കന്നട, ബംഗാളി, ഉറുദു, മലയാളം എന്നിങ്ങനെ വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ജോഷിയുടെ പ്രജയിലും ബ്ലസിയുടെ പ്രണയത്തിലും അദ്ദേഹം വേഷം ചെയ്തിട്ടുണ്ട്. പ്രണയത്തിലെ കഥാപാത്രമാണ് അനുപംഖേറിനെ മലയാളികളുടെ പ്രിയപ്പെട്ട നടനാക്കി മാറ്റിയത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. എന്നാൽ പലകാരണങ്ങൾ കൊണ്ട് ഷൂട്ടിം​ഗ് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിക്കുന്നത്.

റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ദിലീപും ജോജു ജോർജും ചിരിച്ചു സംസാരിച്ചിരിക്കുന്ന ചിത്രമായിരുന്നു പോസ്റ്ററിൽ ഉള്ളത്. മമ്മൂട്ടിയായിരുന്നു പോസ്റ്റർ റിലീസ് ചെയ്തിരുന്നത്.

More in Movies

Trending

Recent

To Top