
News
ഹോളിവുഡ് നടി ആൻ ഹേഷ് അന്തരിച്ചു… അവയവങ്ങൾ ദാനം ചെയ്യുമെന്ന് കുടുംബം
ഹോളിവുഡ് നടി ആൻ ഹേഷ് അന്തരിച്ചു… അവയവങ്ങൾ ദാനം ചെയ്യുമെന്ന് കുടുംബം

ഹോളിവുഡ് നടി ആൻ ഹേഷ് അന്തരിച്ചു. ഹേഷിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നതായി കുടുംബം അറിയിച്ചു. കാർ അപകടത്തിൽ തലച്ചോറിന് സാരമായി ക്ഷതമേൽക്കുകയും ഗുരുതമായി പൊള്ളലേൽക്കുകയും ചെയ്ത താരം കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു..
1990-കളിലെ ‘ഡോണി ബ്രാസ്കോ’, ‘സിക്സ് ഡേയ്സ്, സെവൻ നൈറ്റ്സ്’ എന്നീ സിനിമകളിലൂടെയും പിന്നീട് പ്രശസ്ത ടോക്ക് ഷോ അവതാരക എലൻ ഡിജെനെറസുമായുള്ള പ്രണയ ബന്ധത്തിനാലും ഹേഷ് ശ്രദ്ധേയയാണ്.
ആഗസ്റ്റ് അഞ്ചിനാണ് ലോസ് ഏഞ്ചലസിലെ മാർ വിസ്റ്റയിലുള്ള വാൾഗ്രോവ് അവന്യൂവിൽ വെച്ച് അപകടമുണ്ടാകുന്നത്. ഹേഷിന്റെ കാർ ഒരു കെട്ടിട സമുച്ചയത്തിൽ ഇടിയ്ക്കുകയും തീപിടിയ്ക്കുകയും ചെയ്തിരുന്നു. 65 മിനിറ്റ് നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങൾ തീ അണച്ച് ഹേഷിനെ രക്ഷപ്പെടുത്തി എൽഎഎഫ്ഡി പാരാമെഡിക്സ് ഏരിയ ആശുപത്രിയിൽ എത്തിച്ചത്. താരം വാഹനം ഓടിച്ചിരുന്നത് അമിതവേഗത്തിലായിരുന്നു എന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
ഹേഷിന്റെ പ്രാഥമിക രക്ത പരിശോധനയിൽ ഫെന്റനൈൽ, കൊക്കെയ്ൻ എന്നീ മയക്കുമരുന്നുകളുടെ അളവ് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചിലപ്പോൾ ചികിത്സയ്ക്ക് വേദന കുറയ്ക്കാൻ ഉപയോഗിച്ചാതാകാം എന്നാണ് വിവരം.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...