News
നിങ്ങളാണ് കൂടുതല്‍ സുന്ദരി; നയന്‍സിനെ അനുകരിച്ച നടി ഹരതിയുടെ പോസ്റ്റിന് കമന്റുമായി വിഘ്‌നേഷ് ശിവന്‍
നിങ്ങളാണ് കൂടുതല്‍ സുന്ദരി; നയന്‍സിനെ അനുകരിച്ച നടി ഹരതിയുടെ പോസ്റ്റിന് കമന്റുമായി വിഘ്‌നേഷ് ശിവന്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും. നയന്‍താരയുടെ കല്യാണ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ പലരും സോഷ്യല്‍ മീഡിയയില്‍ നയന്‍താരയുടെ മേക്കോവര്‍ പകര്‍ത്താനുള്ള ശ്രമവും നടത്തി.
എന്നാല്‍ ഇപ്പോഴിതാ നയന്‍സിനെ അനുകരിച്ച ഒരാള്‍ നയന്‍സിനേക്കാള്‍ സുന്ദരിയാണെന്ന് പറഞ്ഞിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍. വിഘ്‌നേഷിന്റെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്.
നടി ഹരതിയാണ് നയന്‍സിന്റെ ചിത്രത്തിനൊപ്പം തന്റെ മേക്കോവര്‍ ചിത്രം പങ്കുവച്ചരിക്കുന്നത്. ഇതോടൊപ്പം പ്രതീക്ഷിക്കുന്നതും യാഥാര്‍ഥ്യവുമെന്ന് സ്വയം ട്രോളിയിട്ടുമുണ്ട്.
എന്നാല്‍ ഈ ചിത്രം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ച് നിങ്ങളാണ് കൂടുതല്‍ സുന്ദരിയെന്ന് പറഞ്ഞിരിക്കുകയാണ് വിഘ്‌നേഷ്. ഹരതിയുടെ പോസ്റ്റിന് നിരവധിപ്പേര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.