
News
ആ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിരുമനില്‍ റെയ്ബാന്‍ ഗ്ലാസ് വെച്ചത്; തുറന്ന് പറഞ്ഞ് കാര്‍ത്തി
ആ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിരുമനില്‍ റെയ്ബാന്‍ ഗ്ലാസ് വെച്ചത്; തുറന്ന് പറഞ്ഞ് കാര്‍ത്തി

തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് കാര്‍ത്തി. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ‘വിരുമന്‍’ പ്രൊമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ കാര്‍ത്തി പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആടുതോമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിരുമനില്‍ റെയ്ബാന്‍ ഗ്ലാസ് വെച്ചതെന്നാണ് കാര്‍ത്തി പറയുന്നത്.
മോഹന്‍ലാലിന്റെ സ്ഫടികം തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണെന്നും അതിലെ ലാല്‍ സാറും തിലകന് സാറും തമ്മിലുള്ള അച്ഛന്‍മകന്‍ സീനുകളൊക്കെ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും നടന് പറഞ്ഞു. വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഇതേറ്റെടുത്തത്. എം.മുത്തയ്യ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിരുമന്‍.
പ്രകാശ് രാജും കാര്‍ത്തിയും അച്ഛനും മകനുമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അദിതി ശങ്കറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ശരണ്യ പൊന്‍വണ്ണന്‍, സൂരി,കരുണാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രം ആ?ഗസ്റ്റ് 12 ന് തിയേറ്ററുകളിലെത്തും.
അതേസമയം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വനിലും കാര്‍ത്തി പ്രധാന വേഷത്തിലെത്തുന്നുണ്ട്. വല്ലവരയ്യന്‍ വന്ദ്യദേവന്‍ എന്ന കഥാപാത്രത്തെയാണ് നടന് അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 30 നാണ് ‘പൊന്നിയിന്‍ സെല്‍വന്റെ’ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്.
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....
2018 ൽ വിഷ്ണു വിശാൽ നായകനായി പുറത്തെത്തിയ തമിഴ് ചിത്രമായിരുന്നു രാക്ഷസൻ. തെന്നിന്ത്യയാകെ ശേരദ്ധ നേടിയ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...