തെന്നിന്ത്യൻ സൂപ്പർതാരം നയന്‍താര ആശുപത്രിയില്‍; നടിയ്ക്ക് സംഭവിച്ചത് ഇത് !

തെന്നിന്ത്യൻ സൂപ്പർതാരം നയന്‍താര ആശുപത്രിയില്‍. ചര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവര്‍ ആശുപത്രിയിലുണ്ടായിരുന്നത്. ശേഷം ഡിസ്ചാര്‍ജ് ചെയ്തു. ഭക്ഷണം കഴിച്ച ശേഷമാണ് ചര്‍ദ്ദി തുടങ്ങിയതത്രെ. ഭര്‍ത്താവ് വിഘ്നേഷ് ശിവന് തന്നെയാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. നയന്‍താരയുടെ ആരാധകര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന വിവരങ്ങളാണ് ആദ്യം പുറത്തുവന്നത്.
ആശുപത്രിയിലെത്തിയ ശേഷം അല്‍പ്പ നേരം നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി. പിന്നീട് വീട്ടിലേക്ക് മടങ്ങി. നയന്‍താരയ്ക്ക് സ്കിന്‍ ഇന്‍ഫക്ഷനുണ്ടായിരുന്നുവെന്നും അതിനുള്ള ചികില്‍സ നല്‍കിയെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ചെന്നൈക്കടുത്ത മഹാബലിപുരത്ത് നടന്ന വിവാഹ ചടങ്ങുകള്‍ പ്രൗഢഗംഭീരമായിരുന്നു. വിവാഹത്തിന്റെ വീഡിയോ നെറ്റ്ഫ്ളിക്സ് വൈകാതെ സംപ്രേഷണം ചെയ്യും. നയന്‍താര: ബിയോണ്ട് ദി ഫെയറിടൈല്‍ എന്ന പേരിലുള്ള ഡോക്യുമെന്ററിയായിട്ടാണ് വിവാഹ വീഡിയോ പുറത്തിറങ്ങുന്നത്. ഇതിന്റെ ടീസര്‍ കഴഞ്ഞ ദിവസം റിലീസ് ചെയ്തു. നയന്‍താരയുടെയും വിഘ്നേഷിന്റെ പ്രണയം വിവരിക്കുന്നത് കൂടിയാകും ഡോക്യുമെന്ററി.
വിവാഹ ചടങ്ങിലേക്ക് തിരഞ്ഞെടുത്തവര്‍ക്ക് മാത്രമായിരുന്നു ക്ഷണം. തനിക്കൊപ്പം അഭിനയിച്ച നടന്മാരെയും ഒരുമിച്ച് പ്രവര്‍ത്തിച്ച സംവിധായകര്‍, നിര്‍മാതാക്കള്‍ എന്നിവരെയും മാത്രമാണ് നയന്‍താര ക്ഷണിച്ചിരുന്നത്. കുടാതെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു. ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രത്തില്‍ അഭിനയിക്കുകയാണിപ്പോള്‍ നയന്‍താര. അടുത്ത വര്‍ഷമാണ് ചിത്രം പുറത്തിറങ്ങുക.
ആരാധകർ ഏറെ കാത്തിരുന്ന, തെന്നിന്ത്യ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം. അതിസുന്ദരിയായി വിവാഹവേഷത്തിലെ നയൻതാരയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഹാബലിപുരത്ത് സ്വകാര്യ റിസോർട്ടിൽ സ്വപ്ന സമാനമായ വേദിയിലാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ വിഡിയോ സംപ്രേഷണം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ’ എന്ന പേരിൽ വരാനിരിക്കുന്ന ഡോക്യുമെന്ററിയുടെ ടീസർ നെറ്റ്ഫ്ലിക്സ് പുറത്തിറക്കി.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...