
News
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം; പ്രശസ്ത സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവ ആശുപത്രിയില്‍
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം; പ്രശസ്ത സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവ ആശുപത്രിയില്‍

ഏറെ ആരാധകരുള്ള സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ ആണ് രാജു ശ്രീവാസ്തവ. ഇപ്പോഴിതാ ആരാധകരെ കണ്ണീരിലാഴ്ത്തുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് രാജു ശ്രീവാസ്തവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ട്രെഡ്മില് ഉപയോഗിച്ചുകൊണ്ടിരിക്കേ നെഞ്ചുവേദനയനുഭവപ്പെട്ട് രാജു നിലത്തുവീഴുകയായിരുന്നു. ജിമ്മിലെ പരിശീലകനാണ് പ്രഥമശുശ്രൂഷ നല്കിയ ശേഷം ആശുപത്രിയിലെത്തിച്ചത്. ഡല്‍ഹി എയിംസിലാണ് രാജു ശ്രീവാസ്തവ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഡോ. നിതീഷ് ന്യായിന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോളജി ആന്‍ഡ് എമര്‍ജന്‍സി സംഘമാണ് രാജു ശ്രീവാസ്തവയെ ചികിത്സിക്കുന്നത്.
ട്രെഡ് മില്ലില്‍ ഓടുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതെന്ന് ആശുപത്രിവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരന് ആശിഷ് ശ്രീവാസ്തവയും രാജുവിന് ഹൃദയാഘാതം സംഭവിച്ച വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ചില നേതാക്കളെ കാണാനായാണ് രാജു ഡല്‍ഹിയിലെത്തിയത്. ഇന്ന് രാവിലെ ജിമ്മില്‍ പോയപ്പോഴാണ് ഹൃദയാഘാതവും സംഭവിച്ചത്. ഇപ്പോള്‍ എയിംസില്‍ ചികിത്സയിലാണെന്നും നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി കൊണ്ടിരിക്കുകയാണെന്നും ആശിഷ് അറിയിച്ചു.
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
രാജ്യത്തെ നടുക്കിയ വിമാന ദുരന്തമായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഹ്മദാബാദിൽ നടന്നത്. 270ഓളം പേരാണ് അന്തരിച്ചത്. വിമാനദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനാണ്...
പ്രശസ്ത മുതിർന്ന പാകിസ്താൻ നടിയായ അയേഷ ഖാൻ(76) അന്തരിച്ചു. കറാച്ചിയിലെ ഗുൽഷൻ ഇ- ഇഖ്ബാൽ ബ്ലോക് 7-ലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....