
Malayalam
ദിലീപ് വീണ്ടും സിനിമ തിരക്കുകളിലേക്ക്…’വോയ്സ് ഓഫ് സത്യനാഥൻ’ ഷൂട്ട് പുനഃരാരംഭിച്ചു
ദിലീപ് വീണ്ടും സിനിമ തിരക്കുകളിലേക്ക്…’വോയ്സ് ഓഫ് സത്യനാഥൻ’ ഷൂട്ട് പുനഃരാരംഭിച്ചു
Published on

ഒരിടവേളക്ക് ശേഷം ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചു. നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാധുഷയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ഒരിടവേളയ്ക്കു ശേഷം വോയ്സ് ഓഫ് സത്യനാഥൻ ഷൂട്ട് ആരംഭിക്കുകയാണ്. എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹങ്ങളും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു’, എന്നാണ് ക്ലാപ് ബോർഡ് പങ്കുവച്ച് ബാധുഷ കുറിച്ചത്.
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘വോയ്സ് ഓഫ് സത്യനാഥൻ. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും ഈ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാൽ പലകാരണങ്ങൾ കൊണ്ട് ഷൂട്ടിംഗ് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിക്കുന്നത്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ദിലീപും ജോജു ജോർജും ചിരിച്ചു സംസാരിച്ചിരിക്കുന്ന ചിത്രമായിരുന്നു പോസ്റ്ററിൽ ഉള്ളത്. മമ്മൂട്ടിയായിരുന്നു പോസ്റ്റർ റിലീസ് ചെയ്തിരുന്നത്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...