
Bollywood
കാത്തിരിപ്പുകൾക്ക് വിരാമം, ബോളിവുഡ് താരങ്ങളായ റിച്ച ചദ്ദ-അലി ഫസൽ വിവാഹം സെപ്റ്റംബറിൽ
കാത്തിരിപ്പുകൾക്ക് വിരാമം, ബോളിവുഡ് താരങ്ങളായ റിച്ച ചദ്ദ-അലി ഫസൽ വിവാഹം സെപ്റ്റംബറിൽ
Published on

ബോളിവുഡ് താരങ്ങളായ റിച്ച ചദ്ദ-അലി ഫസൽ വിവാഹം സെപ്റ്റംബറിൽ. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും ചടങ്ങിൽ സന്നിഹിതരാവുക
2021ൽ ഇരുവരും വിവാഹിതരാകേണ്ടിയിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധി മൂലം വിവാഹം നീളുകയായിരുന്നു.മുംബൈയിലും ഡൽഹിയിലുമായി രണ്ട് വിവാഹ ചടങ്ങുകൾ നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഫുക്രെ’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. നീണ്ട ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ 2019ലാണ് അലി ഫസൽ റിച്ചയോട് വിവാഹാഭ്യർത്ഥന നടത്തിയത്. അലി ഫസലിന്റെ ‘വിക്ടോറിയ ആൻഡ് അബ്ദുൾ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ വെനീസിൽ നടന്ന വേൾഡ് പ്രീമിയറിലാണ് ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ഗാൽ ഗാഡോട്ട്, ടോം ബേറ്റ്മാൻ തുടങ്ങിയവർ അഭിനയിച്ച ‘ഡെത്ത് ഓൺ ദ നൈൽ’ എന്ന ചിത്രത്തിലാണ് അലി അവസാനമായി അഭിനയിച്ചത്. ചിത്രം 2022 ഫെബ്രുവരിയിൽ പുറത്തിറങ്ങി. റിച്ച ‘ഫുക്രെ 3’ യിൽ ഭോലി പഞ്ചാബൻ എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കും. ചിത്രത്തിൽ അലി ഫസലും ഭാഗമാകും.
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...