Connect with us

കല്യാണം കഴിഞ്ഞ് അമ്മയുടെ പിറന്നാളിന് ഞാന്‍ വീട്ടില്‍ പോയി പക്ഷേ എന്നെ കേറ്റിയില്ല; ഒരുപാട് ദേഷ്യപ്പെട്ട് ഇറക്കിവിട്ടു അമ്മയ്ക്ക് അത്രയും ദേഷ്യമുള്ളപ്പോള്‍ അമ്മയുടെ മകളല്ലേ ഞാന്‍ എനിക്കും ദേഷ്യമുണ്ടാവില്ലേ, പിന്നെ ഗര്‍ഭിണിയായപ്പോഴാണ് എന്നെ ഇവിടേയ്ക്ക് കൂട്ടിക്കോണ്ട് പോരുന്നത്; തുറന്ന് പറഞ്ഞ് അനുശ്രീ !

കല്യാണം കഴിഞ്ഞ് അമ്മയുടെ പിറന്നാളിന് ഞാന്‍ വീട്ടില്‍ പോയി പക്ഷേ എന്നെ കേറ്റിയില്ല; ഒരുപാട് ദേഷ്യപ്പെട്ട് ഇറക്കിവിട്ടു അമ്മയ്ക്ക് അത്രയും ദേഷ്യമുള്ളപ്പോള്‍ അമ്മയുടെ മകളല്ലേ ഞാന്‍ എനിക്കും ദേഷ്യമുണ്ടാവില്ലേ, പിന്നെ ഗര്‍ഭിണിയായപ്പോഴാണ് എന്നെ ഇവിടേയ്ക്ക് കൂട്ടിക്കോണ്ട് പോരുന്നത്; തുറന്ന് പറഞ്ഞ് അനുശ്രീ !

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ . അഭിനയത്തോടൊപ്പം അനുശ്രീയുടെ വ്യക്തി ജീവിതവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രണയവും വിവാഹവും കുടുംബ ജീവിതവുമെല്ലാമാണ് ഈ ചര്‍ച്ചകള്‍ക്ക് കാരണമായത്. പുറത്ത് പല തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴും തന്റെ ജീവിതത്തിലെ ഓരോ രസമുഹൂര്‍ത്തങ്ങളും ആഘോഷിക്കുകയാണ് അനുശ്രീ. കാത്തിുരിപ്പുകള്‍ക്കൊടുവില്‍ തന്റെ പൊന്നോമന എത്തിയതിന്റെ സന്തോഷത്തിലാണ് അനുശ്രീ ഇപ്പോൾ . 2005 മുതല്‍ അഭിനയ രംഗത്ത് സജീവമായ താരം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. ഗര്‍ഭിണിയായതോടെ സീരിയലില്‍ അഭിനയിക്കാന്‍ സാധിക്കാതെ വന്നു. ഇപ്പോള്‍ താന്‍ പരമ്പരയിലേയ്ക്ക് തിരിച്ച് വരും എന്ന് വ്യക്തമാക്കുകയാണ് അനുശ്രീ.

ഗര്‍ഭിണിയായി കുറച്ച് നാളുകള്‍ ഭയങ്കര ബുദ്ധിമുട്ടുകളായിരുന്നു. ഏകദേശം നാല് മാസം വരെ ഭയങ്കര ബുദ്ധിമുട്ടുകളായിരുന്നു. ഭക്ഷണമൊന്നും ശരിയായി കഴിക്കാന്‍ സാധിച്ചിട്ടില്ല. എപ്പോഴും ഓക്കാനവും ഛര്‍ദ്ദിലുമൊക്കെയായിരുന്നു. പിന്നെ എന്റെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു. വീട്ടില്‍ പിന്നെ വെജിറ്റേറിയനാണ്. ഇവിടെ വിഷ്ണുവേട്ടന്റെ വീട്ടില്‍ നോണ്‍വെജാണ് ഉപയോഗിക്കുക. ആ സമയത്ത് എനിക്ക് അതൊക്കെ വല്ലാത്ത ബുദ്ധിമുട്ടായി തോന്നി. ഭക്ഷണത്തിന്റ മണം പിടിക്കാറില്ലാത്ത അവസ്ഥ ഒരുപാട് ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. നാല് മാസത്തിന് ശേഷം ഈ ബുദ്ധിമുട്ടുകളൊന്നും തോന്നിയിട്ടേയില്ല. പിന്നെ ആവശ്യത്തിനനുസരിച്ച് ഭക്ഷണം കഴിക്കാനൊക്കെ തുടങ്ങി. പലരു പറഞ്ഞ് കേട്ടിട്ടുണ്ട് മാങ്ങ, മസാലദോശ ഇതൊക്കെ കഴിക്കുന്നതിനെക്കുറിച്ച്. എന്നാല്‍ ഞാന്‍ ഗര്‍ഭിണിയായി ഇതുവരെ മസാലദോശ ഒന്നും കഴിച്ചിട്ടില്ല. എനിക്ക് തീരെ താല്‍പ്പര്യം തോന്നിയിട്ടില്ല. അതുപോലെ ആദ്യമൊക്കെ പുളി കഴിക്കാന്‍ തോന്നിയിരുന്നു. അത് പക്ഷേ മാങ്ങ തന്നെ വേണമെന്നില്ലായിരുന്നു. എന്തെങ്കിലും പുളി കിട്ടിയാല്‍ മതിയായിരുന്നു.

സീരിയലുകള്‍ ചെയ്യുമ്പോള്‍ ഇപ്പൊ ഞാന്‍ കുറച്ചുകൂടി കംഫര്‍ട്ടബിളാണ്. സിനിമകള്‍ വളരെ കുറച്ച് മാത്രമാണ് ചെയ്യുന്നത്. സീരിയലുകള്‍ക്കാണെങ്കില്‍ വളരെ പെട്ടെന്ന് തന്നെ ഷോട്ടുകളെല്ലാം റെഡിയാകും. സിനിമകള്‍ക്ക് കുറച്ചുകൂടി സമയം എടുക്കുന്ന പ്രോസസാണ്. ആളുകള്‍ പറയുന്നത് കേള്‍ക്കാം സിനിമയും സീരിയലും രണ്ടുതരം മെത്തേഡ് ഓഫ് ആക്ടിംഗാണെന്ന്. എന്നാല്‍ അങ്ങനെയല്ല. ഈ വ്യത്യാസം തോന്നുന്നത് സംവിധായകന്മാരിലാണ്. അവര്‍ ആ സിനിമയെ എങ്ങനെ കാണിക്കാനാണോ ആഗ്രഹിക്കുന്നത് അതനുസരിച്ചാണ് ഓരോ കാര്യങ്ങളും മുന്നോട്ട് പോകുന്നത്. അദ്ദേഹത്തിന് ഒരുപക്ഷേ എക്‌സ്‌പ്രെഷനുകള്‍ കൂടുതല്‍ വേണമായിരിക്കാം. ചിലര്‍ക്ക് ഇത് വളരെ കുറച്ച് മതി. അതുകൊണ്ട് തന്നെ അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കുക മാത്രമാണ് ചെയ്യേണ്ടത്. എനിക്കങ്ങനെ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല. ചെറുപ്പം മുതല്‍ അങ്ങനെ ചെയ്തതുകൊണ്ടായിരിക്കും ഞാന്‍ കംഫര്‍ട്ടബിളായത് അനുശ്രീ പറയുന്നു .

ഇപ്പോള്‍ എന്ത് പറഞ്ഞാലും സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകളും അഭിപ്രായങ്ങളും വരും. അത് അങ്ങനെയാണ്. അത്‌പോലെ തന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരും നല്ല അഭിപ്രായം പറയുന്നവരും ഉണ്ട്. എല്ലാക്കാര്യത്തിലും അതങ്ങെ തന്നെയാണ്. ഇപ്പൊ ഞാന്‍ നല്ലത് പറഞ്ഞാലും അതില്‍ മോശം കണ്ടെത്താനാഗ്രഹിക്കുന്നവരുണ്ട്. പറയുന്ന ഓരോ കാര്യത്തിലും ഇങ്ങനെ നോക്കിയിരിക്കുന്ന ആളുകളുണ്ട്. ഒരു ഇന്റര്‍വ്യൂവില്‍ അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞത് ഇല്ല എന്നാണ്. കാരണം എനിക്ക് അമ്മയെ അന്ന് മിസ് ചെയ്യുന്നുണ്ടായിരുന്നില്ല. അതാണ് അങ്ങനെ പറയാന്‍ കാരണം. അമ്മയോട് സ്‌നേഹമുണ്ടോ എന്നാണ് ചോദിച്ചിരുന്നതെങ്കില്‍ ഞാന്‍ ഉറപ്പായും പറയും സ്‌നേഹമാണെന്ന്. നമ്മള്‍ പറയുന്നത് മുഴുവനായും ഒന്നും ആരും കേള്‍ക്കുന്നില്ല, അവര്‍ക്ക് താല്‍പ്പര്യമുള്ളത് മാത്രം കേട്ട് വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. അന്ന് ഞാന്‍ മറുപടി പറഞ്ഞത് വളരെ സത്യസന്ധമായാണിരുന്നത്. എനിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. നമുക്ക് എന്ത് ഫീല്‍ ചെയ്യുന്നു, എങ്ങനെ മനസ്സിലാക്കുന്നു എന്നതൊക്കെയല്ലേ പറയുന്നത്.

അഭിനയം തന്നെയാണ് ഇപ്പോള്‍ ഈ ജീവിതവും തന്നത്. വിഷ്ണു ഏട്ടന്‍ ക്യാമറ അസിസ്റ്റന്‍ഡ് ആയിരുന്നു അന്ന്. പുള്ളിക്കാരന് ഇഷ്ടം തോന്നി. കുറേക്കാലും അത് പറഞ്ഞ് എന്റെ പിന്നാലെ നടന്നു. സീത എന്ന പരമ്പരയുടെ സെറ്റില്‍ നിന്നാണ് തുടക്കം. കുറേകാലം പുറകേ നടന്നതോടെ പിന്നെ വിഴിക്കാനൊന്നും വന്നിട്ടില്ല. പിന്നെയാണ് അരയന്നങ്ങളുടെ വീട്ടിലേയ്ക്ക് ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയത്. എന്നെ ഇംപ്രസ് ചെയ്യാന്‍ ഓരോരോ കൗണ്ടറുകള്‍ അടിക്കാനൊക്കെ തുടങ്ങി. പിന്നെ ഞങ്ങള്‍ ഒരുപാട് സംസാരിക്കാനൊക്കെ തുടങ്ങി. അപ്പോഴാണ് മനസ്സിലായത് നമ്മള്‍ രണ്ടാളുടേയും വേവ്‌ലെങ്ത് ഒരുപോലെയാണെന്ന്. അങ്ങനെയാണ് പരസ്പരം ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. പക്ഷേ തുടക്കത്തിലേ അമ്മ കയ്യോടെ പിടിച്ചു. അമ്മയ്ക്ക് മനസ്സിലായി എന്നറിഞ്ഞപ്പോള്‍ ഞാനായിട്ട് അങ്ങ് ഉള്ളകാര്യം പറഞ്ഞു. അതോടെ അമ്മ ഫോണ്‍ വാങ്ങിവെച്ചു. അമ്മ ഒരുപാട് വഴക്കിട്ടു. എന്നോട് മിണ്ടാതെയും വഴക്കിട്ടും ഭക്ഷണം കഴിക്കാതെയും നടന്നു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോട് കല്യാണക്കാര്യം പറഞ്ഞു. അമ്മ സമ്മതിക്കില്ല വേണമെങ്കില്‍ നീ ഇറങ്ങിപ്പൊക്കോ എന്ന് പറഞ്ഞു.

എല്ലാവരോടും പറഞ്ഞാണ് ഞാന്‍ ഇറങ്ങിപ്പോയത്. എന്റെ കുടുംബത്തിലെ എല്ലാവരും വന്നിരുന്നു. അവരോടെല്ലാം ഞാന്‍ കാര്യം പറഞ്ഞിരുന്നു. അങ്ങനെ എല്ലാവരോടും പറഞ്ഞാണ് പോകുന്നത്. ഞാന്‍ പോയെങ്കിലും എനിക്ക് അമ്മയോട് സംസാരിക്കണമെന്നുണ്ടായിരുന്നു. അമ്മയ്ക്കും ഉള്ളതായാണ് എനിക്ക് തോന്നിയത്. പക്ഷേ അമ്മയുടെ ദേഷ്യം അതിനൊന്നും സമ്മതിച്ചില്ല. കല്യാണം കഴിഞ്ഞ് അമ്മയുടെ പിറന്നാളിന് ഞാന്‍ വീട്ടില്‍ വന്നിരുന്നു. പക്ഷേ എന്നെ കേറ്റിയില്ല. ഒരുപാട് ദേഷ്യപ്പെട്ട് ഇറക്കിവിട്ടു. അമ്മയ്ക്ക് അത്രയും ദേഷ്യമുള്ളപ്പോള്‍ അമ്മയുടെ മകളല്ലേ ഞാന്‍ എനിക്കും ദേഷ്യമുണ്ടാവില്ലേ. പിന്നെ ഗര്‍ഭിണിയായപ്പോഴാണ് എന്നെ ഇവിടേയ്ക്ക് കൂട്ടിക്കോണ്ട് പോരുന്നത്. ആ സമയത്ത് ബ്രാഹ്‌മിണ്‍ ഭക്ഷണം കഴിക്കാനായിരുന്നു എനിക്കിഷ്ടം. ഞാന്‍ അതൊക്കെ അമ്മയെ വിളിച്ച് പറഞ്ഞു. അത് കേട്ടതോടെയാണ് അമ്മ എന്നെ വിളിക്കാന്‍ വന്നത്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top