
News
തന്റെ പുതിയ ചിത്രത്തില്‍ സെ ക്സ് സീനുകള്‍ സിനിമയിലുള്‍പ്പെടുത്തിയിട്ടില്ല, അതിന്റെ കാരണം വ്യക്തമാക്കി ആമിര്‍ ഖാന്
തന്റെ പുതിയ ചിത്രത്തില്‍ സെ ക്സ് സീനുകള്‍ സിനിമയിലുള്‍പ്പെടുത്തിയിട്ടില്ല, അതിന്റെ കാരണം വ്യക്തമാക്കി ആമിര്‍ ഖാന്

ബോയ്ക്കോട്ട് ആഹ്വാനങ്ങള്‍ ഉണ്ടായെങ്കിലും ലാല്‍ സിംഗ് ഛദ്ദയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ലാല്‍ സിംഗ് ഛദ്ദ. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് ആമിര്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന രീതിയിലാണ് ഈ സിനിമ റീമേക്ക് ചെയ്തിരിക്കുന്നതെന്നാണ് ആമിര്‍ ഖാന് പറയുന്നത്.
ഹോളിവുഡ് പതിപ്പിലുള്ള സെ ക്സ് സീനുകള്‍ സിനിമയിലുള്പ്പെടുത്തിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ കാരണവും ആമിര്‍ ഖാന് വ്യക്തമാക്കുകയാണ്.
പ്രേക്ഷകര്‍ക്ക് മുഴുവന്‍ കുടുംബത്തോടൊപ്പം വന്ന് കാണാന്‍ പറ്റുന്ന രീതിയിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും അതിനാല്‍ തന്നെ ഇത്തരം സീനുകള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കുകയുമായിരുന്നെന്ന് ആമിര്‍ പറഞ്ഞു.
ആമിര്‍ ഖാന് പുറമെ കരീന കപൂര്‍, നാഗ ചൈതന്യ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. കോഫി വിത്ത് കരണിന്റെ പുതിയ എപ്പിസോഡിലും കരീനയും ആമിറും എത്തുന്നുണ്ട്. 2018 ലിറങ്ങിയ തഗ്സ് ഓഫ് ഹിന്ദുസ്ഥാനാണ് ആമിര്‍ ഖാന്റെ അവസാനം റിലീസ് ചെയ്ത സിനിമ. വന്‍ ബജറ്റില്‍ ഒരുങ്ങിയ സിനിമ പക്ഷെ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...
ഡബ്ല്യുസിസിയുടെ ഏറെ നാളത്തെ പോരാട്ടത്തിനൊടുവിൽ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഈ പ്രയത്നങ്ങൾക്ക് പല അംഗങ്ങൾക്കും പകരം കൊടുക്കേണ്ടി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം തന്നെ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഹേമാ കമ്മിറ്റി...
സോഷ്യൽ മീഡിയ താരവും, പോ ക്സോ കേസ് പ്രതിയുമായ മുകേഷ് എം നായർ തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയായി പങ്കെടുത്ത...