അമ്മ സംഘടനയിലെ നടികളുടെ 2 ആവശ്യങ്ങളും തള്ളി ആക്രമിക്കപ്പെട്ട നടി, കേസ് ഒറ്റയ്ക്ക് കൊണ്ട് പോകും എന്നും നടി!
അമ്മയുടെ സഹായങ്ങളെ തള്ളി ആക്രമിക്കപ്പെട്ട നടി. അമ്മയിലെ വനിത അംഗങ്ങള്‍ കേസില്‍ കക്ഷി ചേരുന്നതില്‍ എതിര്‍പ്പുമായി ആക്രമിക്കപ്പെട്ട നടി രംഗത്ത്. കേസ് നടത്തിപ്പിന് യുവ അഭിഭാഷക വേണമെന്നായിരുന്നു അമ്മ സംഘടനയിലെ നടികളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യത്തെ തള്ളി നടി തന്റെ നിലപാട് വ്യക്തമാക്കി.
തനിക്ക് ആരുടെയും പിന്തുണ ആവശ്യമില്ലെന്നും കേസ് ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകുമെന്നും നടി കോടതിയെ അറിയിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കേസ് നന്നായി നടത്തുന്നുണ്ടെന്നും പ്രോസിക്യൂട്ടറെ നിയമിച്ചത് തന്നോട് ആലോചിച്ചാണെന്നും നടി വ്യക്തമാക്കി. കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും വിചാരണ തൃശൂര്‍ ജില്ലയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നാണ് അമ്മയിലെ നടിമാര്‍ കക്ഷി ചേര്‍ന്നത്. അതിന് പിന്നാലെയാണ് അമ്മയുടെ സഹായം വേണ്ടെന്ന നിലപാട് നടി കോടതിയെ അറിയിച്ചത്.
കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കേ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന നിലപാടുമായി താരസംഘടനയായ അമ്മയിലെ രണ്ടു നടിമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവരാണ് സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിച്ചത്. ഇക്കാര്യം ഉന്നയിച്ച് ഇവര്‍ കേസില്‍ കക്ഷിചേരുകയായിരുന്നു. അമ്മയിലെ നടിമാരുടെ ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തു. ആക്രമണത്തിനിരയായ നടിയോട് ആലോചിച്ച ശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടറെ തീരുമാനിച്ചതെന്നും അതിനാല്‍ മാറ്റേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാത്രമല്ല, ആക്രമണത്തിനിരയായ നടി ഇപ്പോള്‍ താരസംഘടനയുടെ ഭാഗമല്ല. പിന്നെ എന്തിനാണ് അവര്‍ ഇത്തരമൊരു ആവശ്യമുന്നയിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന് ചോദിച്ചു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...