
Malayalam
ഇവരെയൊക്കെ കാണുന്നത് തന്നെ എത്ര സന്തോഷമുള്ള കാര്യമാണ്; അഭയയുടെ പോസ്റ്റ് ഞെട്ടിച്ചു… കമന്റുമായി ആരാധകർ
ഇവരെയൊക്കെ കാണുന്നത് തന്നെ എത്ര സന്തോഷമുള്ള കാര്യമാണ്; അഭയയുടെ പോസ്റ്റ് ഞെട്ടിച്ചു… കമന്റുമായി ആരാധകർ
Published on

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിന്റെ പേരിൽ പലപ്പോഴും അഭയ വാർത്തകളിൽ ഇടം നേടി. എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപാണ് ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ ജീവിതം ആരംഭിച്ച വിവരം പുറത്തുവന്നത്. ഇക്കാര്യത്തെ കുറിച്ച് പലപ്പോഴും ചോദ്യം ഉയർന്നിരുന്നുവെങ്കിലും അവയിൽ നിന്നെല്ലാം അഭയ ഒഴിഞ്ഞു മാറിയിരുന്നു. ഒരിക്കൽ നോ കമന്‍സ് എന്നായിരുന്നു അഭയയുടെ പ്രതികരണം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. അഭയയുടെ ഒരു പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. തനിക്കേറെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടിയതിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റുമായിട്ടാണ് അഭയ എത്തിയത്
. ഇവരെയൊക്കെ കാണുന്നത് തന്നെ എത്ര സന്തോഷമുള്ള കാര്യമാണ്. അമ്മയ്ക്കൊപ്പം ഞായറാഴ്ചയാണ് അഭയ സുഹൃത്തുക്കളെ കണ്ടത്. റാസ ബീഗത്തെ മെന്‍ഷന്‍ ചെയ്തായിരുന്നു അഭയ സന്തോഷം പങ്കിട്ടത്. ബ്ലെസ്ഡ് എന്ന ഹാഷ് ടാഗും അഭയ പോസ്റ്റിനൊപ്പമായി ചേര്‍ത്തിരുന്നു. സംഗീതഞ്ജരോടൊപ്പം, മനോഹരമായ കാര്യങ്ങള്‍ സംഭവിച്ചപ്പോള്‍ എന്നും താരം കുറിച്ചിരുന്നു. അടിപൊളി ഫോട്ടോയെന്നായിരുന്നു കമന്റുകള്‍. സ്റ്റേജ് പരിപാടികളും ഫോട്ടോ ഷൂട്ടും റീല്‍സ് വീഡിയോയുമൊക്കെയായി സജീവമാണ് ഇപ്പോൾ അഭയ.
ഗോപി സുന്ദറുമായി ലിവിങ് റ്റുഗദര്‍ ജീവിതം നയിച്ച് വരികയായിരുന്നു അഭയ. വര്‍ഷങ്ങളായുള്ള പ്രണയം പരസ്യമാക്കിയതോടെയാണ് അഭയ വിവാദ താരമായി മാറിയത്. ഗോപി സുന്ദര്‍ നേരത്തെ വിവാഹിതനായിരുന്നുവെന്നും അദ്ദേഹത്തിന് മക്കളുണ്ടെന്നുമുള്ള കാര്യങ്ങളായിരുന്നു പലരും അഭയയോട് പറഞ്ഞത്. ഇരുവരും പങ്കിടുന്ന പോസ്റ്റുകള്‍ക്ക് താഴെയെല്ലാം വിമര്‍ശനങ്ങള്‍ പതിവായിരുന്നു. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ വരെ അഭയയ്ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...