ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ബിഗ് ബോസ് സീസൺ ആയിരുന്നു ബിഗ് ബോസ് സീസൺ ഫോർ. ന്യൂ നോർമൽ എന്ന ഹാഷ്ഗാടുമായി വന്ന സീസണിന് വളരെ പെട്ടാണ് പ്രേക്ഷകർ കൂടിയത്. വോട്ടിങിന്റെ കാര്യത്തിലും പ്രേക്ഷക പങ്കാളിത്തം വളരെ വലുതായിരുന്നു. ബിഗ് ബോസ് മലയാളം സീസണ് 4ലെ ടൈറ്റില്‍ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. ഫിനാലെയില്‍ പങ്കെടുത്ത ആറ് മത്സരാര്ഥികളില് സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ്, ദില്‍ഷ, ബ്ലെസ്ലി എന്നിവരായിരുന്നു ഉണ്ടായിരുന്നത്.
അതിൽ നിന്നും പ്രേക്ഷകരുടെ വോട്ടിങിൽ ബ്ലെസ്ലിയെ മറികടന്ന് ദില്‍ഷ ടൈറ്റില്‍ വിജയിയാവുകയായിരുന്നു. ദിൽഷ ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ ലേഡി ബിഗ് ബോസ് ടൈറ്റിൽ വിന്നറാണ്. 20 പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുത്തത്.
നാലാം ബിഗ് ബോസ് സീസണിൽ പ്രേക്ഷകരിൽ സ്വാധീനം ചെലുത്തിയ മത്സരാർഥികളിൽ പ്രധാനിയായിരുന്നു ബ്ലെസ്ലി. ബ്ലെസ്ലിക്കും റോബിനുമാണ് നാലാം സീസണിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ചത്.
റോബിൻ സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്തായില്ലായിരുന്നുവെങ്കിൽ റോബിൻ തന്നെയാകും ടൈറ്റിൽ വിൻ ചെയ്യുക. ബ്ലെസ്ലി തുടക്കം മുതൽ നല്ല പ്രേക്ഷക പിന്തുണയോടെ ഗെയിം കളിച്ച് മുന്നേറി വന്ന മത്സരാർഥിയായിരുന്നു. റോബിനെ കൂടാതെ ഇതിന് മുമ്പും സഹമത്സരാർഥിയോട് മോശമായി പെരുമാറിയതിന് പുറത്താക്കപ്പെട്ട മറ്റൊരു മത്സരാർഥി ഉണ്ടായിരുന്നു. രണ്ടാം സീസണിൽ പങ്കെടുത്ത രജിത്ത് കുമാറായിരുന്നു അത്.
സഹമത്സരാർഥിയായിരുന്ന രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനായിരുന്നു എഴുപത് ദിവസത്തോട് അടുത്തപ്പോൾ രജിത്ത് കുമാർ പുറത്തായത്. ഷോ അവസാനിച്ച ശേഷം പഴയ മത്സരാർഥികൾ തമ്മിൽ കണ്ടുമുട്ടുകയും വിശേഷങ്ങൾ പങ്കുവെക്കുകയുമെല്ലാം ചെയ്യാറുണ്ട്.
അത്തരത്തിൽ ഒരു കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. രണ്ടാം സീസണിലെ മത്സരാർഥിയായിരുന്ന രജിത്ത് കുമാറും നാലാം സീസൺ കഴിഞ്ഞതോടെ താരമായി മാറിയ ബ്ലെസ്ലിയും തമ്മിലാണ് അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നിരിക്കുന്നത്. പത്തനാപുരത്ത് കഴിഞ്ഞ ദിവസം ബ്ലെസ്ലി ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു.
അപ്പോഴാണ് മറ്റൊരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന രജിത്ത് കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ടാം സീസണിൽ മത്സരാർഥിയായിരുന്നപ്പോൾ രജിത്ത് കുമാറിനായിരുന്നു ഏറെയും ഫാൻസുണ്ടായിരുന്നത്. ഷോയിൽ നിന്നും പുറത്താക്കപ്പെട്ട് തിരികെ നാട്ടിലേക്ക് വന്നപ്പോൾ വിമാനത്താവളത്തിൽ അടക്കം രജിത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളുമായി രജിത്ത് കുമാർ സജീവമാണ്. ബിഗ് ബോസ് കഴിഞ്ഞശേഷം വലിയ താരമാണ് ബ്ലെസ്ലി. ഓരോ ഉദ്ഘാടനത്തിനും മറ്റും ചെല്ലുമ്പോൾ ഗംഭീര വരവേൽപ്പാണ് ബ്ലെസ്ലിക്ക് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം റോബിനും ബ്ലെസ്ലിയും പിണക്കം മറന്ന് ഒന്നായത് വലിയ വാർത്തയായിരുന്നു. ഹൗസിലെ ചില പ്രശ്നങ്ങൾ കാരണം ബ്ലെസ്ലിയും റോബിനും ഷോ കഴിഞ്ഞ ശേഷം സൗഹൃദത്തിലായിരുന്നില്ല.
ഇരുവരും വീണ്ടും പഴയ സൗഹൃദം പുതുക്കിയപ്പോൾ ആരാധകരും ആവേശത്തിലായി. ബ്ലെസ്ലി, റോബിൻ ആരാധകരാണ് സീസൺ ഫോർ വിജയമാകാൻ കാരണക്കാരിൽ പ്രധാനികൾ. ബിഗ് ബോസ് മലയാള മറ്റ് ഭാഷകളേക്കാളും വലിയ ഷോയായി മാറിയെന്ന് ദി വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യയുടേയും സ്റ്റാര്‍ ഇന്ത്യയുടേയും പ്രസിഡന്റായ കെ.മാധവൻ പറഞ്ഞു ഫിനാലെയിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞിരുന്നു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...