പ്രചോദനം നിങ്ങളുടെ ഉള്ളിൽ നിന്നാണ് വരുന്നത്; നിങ്ങൾ പോസിറ്റീവ് ആയിരിക്കുമ്പോൾ നല്ല കാര്യങ്ങൾ സംഭവിക്കും; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ശാലു മേനോൻ !

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയിരുന്ന താരമാണ് ശാലു മേനോൻ. എന്നാലിപ്പോൾ താരം പരമ്പരകളിൽ മാത്രമാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.പ്രായം വെറും നമ്പറാണെന്ന് പറയുന്നത് സത്യമാണെന്ന് തെളിയിക്കുകയാണ് ശാലു മേനോൻ തന്റെ ഓരോ ഫോട്ടോഷൂട്ടുകളിലൂടെയും. അഭിനയത്തിന് പുറമേ മികച്ച നർത്തകി കൂടിയാണ് ശാലു. നൃത്തത്തിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നതും.
ഒരു നൃത്തവിദ്യാലയവും ശാലു നടത്തുന്നുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത് .പ്രചോദനം നിങ്ങളുടെ ഉള്ളിൽ നിന്നാണ് വരുന്നത്. ഒരാൾ പോസിറ്റീവ് ആയിരിക്കണം, നിങ്ങൾ പോസിറ്റീവ് ആയിരിക്കുമ്പോൾ നല്ല കാര്യങ്ങൾ സംഭവിക്കും എന്നാണ് ഒരു ചിത്രത്തിന് ശാലു ക്യാപ്ഷൻ നൽകിയിരിക്കുന്നത്.ഡിസൈനർ സാരിയിലും ബ്ലൗസിലും അതിമനോഹരിയായാണ് ശാലു മേനോൻ ഇത്തവണ എത്തിയിരിക്കുന്നത്.
സാരിയ്ക്ക് ചേരുന്ന ആഭരണങ്ങളും താരം ധരിച്ചിരുന്നു..അഭിനയത്തിന്റെ കാര്യത്തിൽ സിനിമയും സീരിയലും തമ്മിൽ വ്യത്യാസമൊന്നും തോന്നിയിട്ടില്ലായെന്ന് ശാലു മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അഭിനയിക്കുന്ന സമയത്തെ അനുഭവങ്ങൾ ഒരുപോലെയാണെന്നും താരം പറഞ്ഞു.അമ്മയാണ് തന്റെ ഉറ്റ സുഹൃത്തെന്നും അമ്മയോട് എല്ലാം തുറന്നു പറയാറുണ്ടെന്നും ശാലു ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്ത് പ്രശ്നമുണ്ടെങ്കിലും അമ്മയോട് തുറന്നു പറഞ്ഞു കഴിഞ്ഞാൽ പിന്നെ സമാധാനമാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ട നിരവധി സീരിയലുകളുടെ ഭാഗമായി ശാലു. കുറച്ചു നാൾ അഭിനയരംഗത്തു നിന്ന് മാറി നിന്നെങ്കിലും പിന്നീട് സജീവമാകുകയായിരുന്നു.
ഒടുവിൽ രേവതി തന്റെ ആഗ്രഹം നേടിയെടുത്തു. സച്ചിയ്ക്ക് പുതിയ കാർ വാങ്ങി കൊടുക്കുകയും ചെയ്തു. വലിയ സന്തോഷമായിരുന്നു രേവതി താക്കോൽ കൊടുത്തപ്പോഴുള്ള...
തമ്പിയ്ക്ക് ഒന്ന് ചിന്തിക്കാൻ പോലുമുള്ള അവസരം കൊടുക്കാതെ മർമ്മത്തിൽ തന്നെ അഭിയും സക്കീർ ഭായും ചേർന്ന് ഒരു എട്ടിന്റെപണി കൊടുത്തു. ഇപ്പോൾ...
തമ്പിയെ രക്ഷപ്പെടാൻ കഴിയാത്ത രീതിയിൽ പോറ്റാനുള്ള ശ്രമത്തിലാണ് അഭിയും സക്കീർഹുസൈനും. തമ്പിയെ ഇരുവരും നേരിൽ കണ്ടു. രാധാമണിയെ തമ്പി ചതിച്ച കഥകളെല്ലാം...
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...