
Malayalam Breaking News
പാര്‍വ്വതിക്ക് എതിരെയുള്ള മോശം പരാമര്‍ശത്തിന് റോഷ്നിയുടെ മറുപടി
പാര്‍വ്വതിക്ക് എതിരെയുള്ള മോശം പരാമര്‍ശത്തിന് റോഷ്നിയുടെ മറുപടി
Published on

പാര്‍വ്വതിക്ക് എതിരെയുള്ള മോശം പരാമര്‍ശത്തിന് റോഷ്നിയുടെ മറുപടി
പാര്‍വ്വതിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി സംവിധായിക റോഷ്നി ദിനകര്‍. പാര്‍വ്വതിയുടെ വസ്ത്രധാരണത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരെയാണ് സംവിധായിക രംഗത്തെത്തിയിരിക്കുന്നത്.
റോഷ്ണി ദിനകരുടെ മൈ സ്റ്റോറിയെ കുറിച്ചുള്ള ഒരു നിരൂപണത്തില്‍ പാര്‍വ്വതിയ്ക്കെതിരെ നടത്തിയ മോശം പരാമര്‍ശം നടത്തിയിരുന്നു. സിനിമയെ കുറിച്ച് ഒരാള്‍ എഴുതിയ അഭിപ്രായത്തില്‍ പാര്‍വ്വതിയുടെ വസ്ത്രധാരണത്തെ കുറിച്ച് മോശം കമന്റ് എഴുതിയതിനെതിരെയാണ് സംവിധായിക രംഗത്തെത്തിയത്. ‘നന്ദി, പക്ഷേ പാര്വ്വതിയെക്കുറിച്ചും പാര്‍വ്വതിയുടെ വസ്ത്രധാരണത്തെ കുറിച്ചും ഒരു മോശം പരാമര്‍ശം ഉണ്ടായിരുന്നു. അതെഴുതിയ ആളുടെ മാനസികാവസ്ഥ എത്രമാത്രം നിലവാരം കെട്ടതാണെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്.’- ഇപ്രകാരമായിരുന്നു റോഷ്നിയുടെ കുറിപ്പ്.
ഒരു വ്യാജ ഐഡിയില്‍ നിന്നാണ് പാര്‍വ്വതിയ്ക്കെതിരെ മോശം പരാമര്‍ശം നല്‍കിയിരിക്കുന്നത് എന്നാണ് റോഷ്നി പറയുന്നത്. പൃഥ്വിയും പാര്‍വ്വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ മൈ സ്റ്റോറിയ്ക്ക് തുടക്കം മുതല്ക്കേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മൈ സ്റ്റോറി വീണ്ടും തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ സംവിധായിക.
Roshni Dinaker reacts Parvathy comments
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...