അന്നത്തെ എന്റെ പെരുമാറ്റം ശരിയായിരുന്നില്ല ; ഓസ്കാര്‍ വേദിയിലെ മുഖത്തടിയില്‍ ക്രിസ് റോക്കിനോടും അമ്മയോടും മാപ്പ് പറഞ്ഞ് വില്‍ സ്മിത്ത്!
Published on

സൂപ്പര്‍ താരം വില്‍ സ്മിത്ത് ഓസ്കാര്‍ വേദിയില്‍ അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം ഏറെ വിവാദമായിരുന്നു. താരം മുമ്പ് സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും ക്രിസ് റോക്കിനോടും അമ്മയോടും മാപ്പ് പറഞ്ഞിരിക്കുകയാണ്.
താന്‍ ചെയ്ത പ്രവര്‍ത്തി എന്ത് കാരണമായാലും ന്യായികരിക്കാവുന്നതല്ല എന്നും ക്രിസിനെ ക്ഷമ ചോദിക്കാന്‍ പല തവണ ബന്ധപ്പെട്ടു പക്ഷെ സാധിച്ചില്ല എന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വില്‍ സ്മിത്ത് പറയുന്നത്.
ക്രിസ് എന്നോട് സംസാരിക്കാന്‍ തയ്യാറാകുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് മാപ്പ് പറയുമെന്നും വില്‍ സ്മിത്ത് പറയുന്നു.‘ഞാന്‍ പല തവണ ക്രിസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഞാന്‍ അയക്കുന്ന സന്ദേശങ്ങള്‍ ഒക്കെ തിരികെ വരുകയാണ്. അദ്ദേഹം എന്നോട് സംസാരിക്കാന്‍ തയ്യാറല്ല എന്നെനിക്ക് മനസിലായി. അദ്ദേഹം എന്നോട് സംസാരിക്കാന്‍ തയ്യാറാകുമ്പോള്‍ ഞാന്‍ ക്രിസിനോട് പറയും, ഞാന്‍ നിന്നോട് ക്ഷമ ചോദിക്കുന്നുവെന്ന്. എന്റെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയാത്തതാണ്, നിങ്ങള്‍ സംസാരിക്കാന്‍ തയ്യാറാകുമ്പോള്‍ ഞാന്‍ ഇവിടെയുണ്ടാകും’, വില്‍ സ്മിത്ത് പറയുന്നു.
താന്‍ ക്രിസ് റോക്കിന്റെ അമ്മയോടും മാപ്പ് പറയുന്നു എന്നും വീഡിയോയില്‍ വില്‍ സ്മിത്ത് പറയുന്നുണ്ട്.
എനിക്ക് ക്രിസിന്റെ അമ്മയോട് ക്ഷമ പറയണം. അവരുടെ ഒരു അഭിമുഖം ഞാന്‍ കണ്ടിരുന്നു. അത് കണ്ടപ്പോഴാണ് എന്റെ പ്രവര്‍ത്തി എത്ര ആളുകള്‍ക്ക് വേദനയുണ്ടാക്കി എന്ന് ഞാന്‍ ചിന്തിക്കുന്നത്. ക്രിസിന്റെ അമ്മയോടും ഞാന്‍ മാപ്പ് ചോദിക്കുന്നു, ക്രിസിന്റെ കുടുംബത്തോടും, പ്രത്യേകിച്ച് ടോണി റോക്കിനോടും മാപ്പ് പറയ്യുന്നു. ഞങ്ങള്‍ തമ്മില്‍ വലിയ ആത്മബന്ധത്തിലായിരുന്നു’, സ്മിത്ത് പറയുന്നു.
‘കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ഞാന്‍ ആ നിമിഷം നടന്നത് വീണ്ടും വീണ്ടും ഓര്‍ത്ത് നോക്കിയിരുന്നു. അതൊന്നും ഇപ്പോള്‍ പറയുന്നില്ല, എങ്കിലും ഒന്ന് പറയാം. അന്ന് അങ്ങനെ ആയിരുന്നില്ല ഞാന്‍ പെരുമാറേണ്ടിയിരുന്നത്. ഒട്ടും ശരിയായ രീതിയിലുള്ളത് ആയിരുന്നില്ല അന്നത്തെ എന്റെ പെരുമാറ്റം.’, സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...
2025 ലെ അരീന ടൂർ പ്രഖ്യാപിച്ച് റാപ്പർ കെൻ കാർസൺ. ജൂലൈ 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ നിന്ന് ദി ലോർഡ്...