മോനിഷക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ അമ്പിളിയെ ആരും ഓര്‍ത്തില്ല, അദ്ധ്വാനിക്കാന്‍ മാത്രമേ അവള്‍ക്കറിയൂ.. അവളെ ആരും സ്നേഹിച്ചതുമില്ല: ഭാഗ്യലക്ഷ്മി
മോനിഷയ്ക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ അമ്പിളിയെ ആരും ഓര്‍ത്തില്ലെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളിയുടെ മരണത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാഗ്യലക്ഷ്മി. അമ്പിളിയുടെ കഴിവില്‍ അസൂയ തോന്നിയിട്ടുണ്ടെന്നും ഇതുവരെ അര്‍ഹമായ അംഗീകരാങ്ങള്‍ ഒന്നും തന്നെ അമ്പിളിയ്ക്ക് ലഭിച്ചിട്ടില്ലെന്നും ഭാഗ്യലക്ഷമി ഫെയ്സ്ബുക്കില്‍ കുറിച്ചു. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിന് മോനിഷയ്ക്ക് ഉര്‍വ്വശി അവാര്‍ഡ് കിട്ടിയപ്പോള്‍ ആരും അമ്പിളിയെ ഓര്‍ത്തില്ലെന്നു ഭാഗ്യലക്ഷ്മി പറയുന്നു.
ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം-
അമ്പിളി പോയി, നാല്‍പ്പത് വര്‍ഷത്തെ സൗഹൃദം.. ആദ്യമായി കാണുമ്പോള്‍ അവള്‍ക്ക് എട്ട് വയസ്സ് കാണും. എന്നേക്കാള്‍ രണ്ടോ മൂന്നോ വയസ്സിന് ഇളയവള്‍. ആ പ്രായത്തിലും അനായാസേന ഡബ് ചെയ്യുന്ന അവളെ അസൂയയോടെ ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്. പതിനേഴ്, പതിനെട്ട് വയസ്സുളളപ്പോള്‍ ബേബി ശാലിനിക്കും മറ്റുളള ചെറിയ കുട്ടികള്‍ക്കും അവള് ശബ്ദം നല്കി.. ശാലിനി നായികയായപ്പോഴും മോനിഷക്കും മലയാളത്തിലെ മുന്‍നിര നായികമാര്‍ക്കും അവള് ശബ്ദം നല്കി. മോനിഷക്ക് നഖക്ഷതങ്ങള്‍ എന്ന സിനിമയ്ക്ക് ഉര്‍വശി അവാര്‍ഡ് കിട്ടിയപ്പോള്‍ ആരും അമ്പിളിയെ ഓര്‍ത്തില്ല.
ഒരു പുരസ്കാരവും അവള്‍ക്ക് ലഭിച്ചില്ല. അതിനവള്‍ക്ക് പരിഭവമോ പരാതിയോ ഒന്നും ഇല്ലായിരുന്നു.. സിനിമയില്‍ ഡബിങ് അവസരം കുറഞ്ഞപ്പോള്‍ അവള് മൊഴിമാറ്റ സിനിമകള്‍ക്ക് സംഭാഷണം എഴുതി. സീരിയലുകള്‍ക്ക് ശബ്ദം നല്കി. ഇംഗ്ലീഷ് വിംഗ്ലിഷ്, കഹാനി എല്ലാം അവളെഴുതിയതാണ്.. അദ്ധ്വാനിക്കാന്‍ മാത്രമേ അവള്‍ക്കറിയൂ.. സന്തോഷമെന്തെന്ന് അവളറിഞ്ഞിട്ടില്ല.. ആരും അവളെ ചേര്‍ത്തു നിര്‍ത്തി സ്നേഹിച്ചില്ല.. ഒടുവില്‍ മക്കളുടെ സ്നേഹം ആസ്വദിക്കാന്‍ തുടങ്ങിയ സമയത്ത് മരണം വന്ന് അവളെ കൊണ്ടുപോയി..I miss you AMBILY..I LOVE YOU SO MUCH..
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...