
Actor
ജോഷി ചതിച്ചില്ല….പാപ്പൻ കിടു…. സുരേഷ് ഗോപി പെർഫോമൻസ് ഗംഭീരം; പാപ്പൻ തിയേറ്റർ ഇളക്കി മറിച്ചു, പ്രേക്ഷകരുടെ ആദ്യ പ്രതികരണം
ജോഷി ചതിച്ചില്ല….പാപ്പൻ കിടു…. സുരേഷ് ഗോപി പെർഫോമൻസ് ഗംഭീരം; പാപ്പൻ തിയേറ്റർ ഇളക്കി മറിച്ചു, പ്രേക്ഷകരുടെ ആദ്യ പ്രതികരണം

ജോഷി സുരേഷ് ഗോപി കൂട്ടികെട്ടിൽ പുറത്തിറങ്ങിയ പാപ്പൻ തീയേറ്ററുകളിൽ ഇന്ന് പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ഒരിടവേളയ്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘പാപ്പൻ’. ‘സിഐ എബ്രഹാം മാത്യു മാത്തൻ’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എല്ലായിടത്തു നിന്നും ലഭിക്കുന്നത്.
ആദ്യമായി സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവരുടെയും കോമ്പിനേഷൻ മികച്ചതാമന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍. ‘പാപ്പന്‍’ മികച്ച ഒരു ഫാമിലി ത്രില്ലര്‍ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്.
ജോഷി ചതിച്ചില്ല….പാപ്പൻ കിടു …. അവസാന 30 മിനുട്ട് തൂക്കി..സുരേഷ് ഗോപി പെർഫോമൻസ് ഗംഭീരം,
പാപ്പന് 100/100,സുരേഷ് ഗോപിയുടെ കലക്കൻ തിരിച്ചു വരവ്, പൊരുതാൻ ഇറങ്ങുന്നവന്റെ കഥതോൽക്കാൻ മനസ്സില്ലാത്തവന്റെ കഥ, ഒരു മാസ് സിനിമയ്ക്കപ്പുറം പാപ്പൻ ഒരു കംപ്ലീറ്റ് ഫാമിലി
ക്രൈം ത്രില്ലർ മൂവിയെന്നാണ് പ്രേക്ഷകർ പറയുന്നത്.
നീതാ പിള്ളയാണ് ചിത്രത്തിലെ നായിക. ‘സലാം കാശ്‍മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ‘ലേലം’, ‘പത്രം’, ‘വാഴുന്നോര്‍’ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുമുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ.
കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവൽ മേരി, ഷമ്മി തിലകൻ, വിജയരാഘവൻ, ടിനി ടോം, രാഹുൽ മാധവ്, ശ്രീജിത്ത് രവി ജനാർദ്ദനൻ, നന്ദലാൽ ചന്തു നാഥ്, അച്ചുതൻ നായർ , സജിതാ മoത്തിൽ, സാവിത്രി ശ്രീധർ, ബിനു പപ്പു, നിർമ്മൽ പാലാഴി, മാളവികാ മോഹൻ, സുന്ദർ പാണ്ഡ്യൻ ,ശ്രീകാന്ത് മുരളി, ഡയാനാ ഹമീദ്, വിനീത് തട്ടിൽ എന്നിവരും പ്രധാന താരങ്ങളാണ്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രശസ്ത സിനിമാ നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. വളരെ ലളിതമായി ചേർത്തല സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. അഞ്ജലി ഗീതയാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...