
Actor
അന്ന് ദിലീപ് കെഞ്ചി പറഞ്ഞു! സംഭവിച്ചത് ഇതാണ്, ആദ്യമായി ആ സത്യം പുറത്തേക്ക് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..
അന്ന് ദിലീപ് കെഞ്ചി പറഞ്ഞു! സംഭവിച്ചത് ഇതാണ്, ആദ്യമായി ആ സത്യം പുറത്തേക്ക് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. ഒരു നടന് വേണ്ട ആകാര വടിവോ സൗന്ദര്യമോ ഒന്നുമില്ലാതെ മിമിക്രിയിൽ നിന്ന് മലയാള സിനിമയിൽ വന്ന് കഠിനധ്വാനം കൊണ്ട് സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്ത നടനാണ് ദിലീപ്. ഗോപാലകൃഷ്ണൻ എന്ന പേര് സിനിമയിലെത്തിയ ശേഷമാണ് താരം ദിലീപെന്നാക്കി മാറ്റിയത്. കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ ദിലീപ് സിനിമ. അണിയറയിൽ ഒരുങ്ങുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥനാണ്.
ഇപ്പോഴിതാ 1996ൽ പുറത്തിറങ്ങിയ കുടുംബകോടതി എന്ന സിനിമയുടെ ചിത്രീകരണവേളയിൽ നടന്ന ചില രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ നിർമാതാവായ വി.എസ് സുരേഷ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്..
‘ചെറിയ പൈസ മുടക്കി എടുത്ത സിനിമയായിരുന്നു. എല്ലായിടത്തും കണ്ണ് എത്തിയില്ലെങ്കിൽ പറ്റിക്കപ്പെടും. നിർമാതാവ്, പ്രൊഡക്ഷൻ കൺട്രോളർ, ആർട്ട് ഡയറക്ടർ, സംവിധായകൻ തുടങ്ങിയവർ ഒന്നിച്ച് നിന്നാൽ സിനിമയിലെ അധിക ചെലവ് ഇല്ലാതാക്കാൻ പറ്റും.’
നാളെയെടുക്കുന്ന ഷോട്ടിനെ കുറിച്ച് തലേ ദിവസം ചർച്ച നടക്കും. ഒരു വലിയ വീട്ടിലാണ് ഷൂട്ടിങ് നടക്കുന്നത്. ചർച്ചയ്ക്കിടെ സംവിധായകൻ പറഞ്ഞു മതിലില്ലാത്ത ഭാഗങ്ങളിൽ മതിൽ കെട്ടണമെന്ന്.’ ‘കാരണമായി പറഞ്ഞത് ക്ലൈമാക്സിൽ വില്ലൻ വരുമ്പോൾ ഇടിച്ച് തെറിപ്പിക്കാനാണ് എന്നാണ്. കുറച്ച് നീളത്തിൽ മതികെട്ടണം. അതിന് നല്ല പണം ചിലവാകും.’ ‘അവസാനം സംസാരിച്ച് ആ വിടവ് പട്ടികവെച്ച് അടിച്ച് പരിഹരിച്ചു. ഒരിക്കൽ ദിലീപ് വന്ന് പറഞ്ഞു പ്ലാറ്റ്ഫോമിൽ നിന്നെങ്കിലും രണ്ട് ഷർട്ട് വാങ്ങിത്തരാൻ. കാരണം കോസ്റ്റ്യൂം കുറവായിരുന്നു.’
ചിലപ്പോൾ അവർ അവരുടെ തന്നെ വസ്ത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരുന്നത്. ചിലപ്പോൾ ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കും. അവസാനം ദിലീപിന്റെ വർത്തമാനം കേട്ട് ഷർട്ട് വാങ്ങി കൊടുത്തു. അങ്ങനെയൊക്കെ ചില സംഭവങ്ങൾ ഈ സിനിമയുടെ ഷൂട്ടിങിൽ നടന്നിരുന്നു.’ ‘അമ്പിളി ചേട്ടനെ ഗുരുവായൂരിലെ സെറ്റിൽ നിന്നും കൂട്ടികൊണ്ട് വന്നാണ് അഭിനയിപ്പിച്ചിരുന്നത്. അതിന്റെ പേരിൽ രാജസേനൻ പോലും അമ്പിളി ചേട്ടനോട് കുറേക്കാലം മിണ്ടാതായിരുന്നു. മേലെപറമ്പിൽ ആൺവീട് സിനിമയൊക്കെ കഴിഞ്ഞ ശേഷണാണ് അമ്പിളി ചേട്ടനുമായുള്ള രാജസേനന്റെ പിണക്കം മാറിയതെന്നാണ് അദ്ദേഹം പറയുന്നത്
കുടുംബക്കോടതിയിൽ അഭിനയിക്കുമ്പോൾ നായകൻ എന്ന നിലയിൽ ദിലീപിന്റെ തുടക്ക സമയമായിരുന്നു. 1996 കല്യാണ സൗഗന്ധികം മുതൽ ഈ പുഴയും കടന്ന് എന്ന സിനിമ വരെ ആറോളം ചിത്രങ്ങൾ ദിലീപിന്റേതായി തിയേറ്ററിൽ എത്തിയിരുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ ആൻസൻ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വച്ച് നടന്ന ലളിതമായ ചടങ്ങ് പ്രകാരമായിരുന്നു വിവാഹം. അടുത്ത...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ജനാർദ്ദനൻ. ഇപ്പോഴിതാ മലയാളത്തിലെ ആദ്യകാല ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നടനും കഥാകൃത്തുമായ രാമചന്ദ്ര ശ്രീനിവാസ പ്രഭു എന്ന...
ബോളിവുഡിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങിയെന്നും ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു....