
News
മുഹമ്മദ് മുഹ്സിന് എംഎല്‍എ പുത്തൻ പദവിയിലേക്ക് ; ഇന്ദ്രന്‍സ് വില്ലനാകുന്ന സിനിമയിൽ തകർത്തഭിനയിക്കാൻ എംഎല്‍എ!
മുഹമ്മദ് മുഹ്സിന് എംഎല്‍എ പുത്തൻ പദവിയിലേക്ക് ; ഇന്ദ്രന്‍സ് വില്ലനാകുന്ന സിനിമയിൽ തകർത്തഭിനയിക്കാൻ എംഎല്‍എ!

കേരള നിയമസഭയിലെ യുവസാന്നിധ്യങ്ങളില് ഒന്നാണ് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്. മലയാളികൾക്കെല്ലാം അത്ര പരിചിതം അല്ലെങ്കിൽ ഇനി പരിചയപ്പെടാം ഈ എംഎല്‍എയെ. കാരണം, ഒരു സിനിമയില്‍ നായകനായി എത്തുകയാണ് അദ്ദേഹം.
അനില്‍ വി നാഗേന്ദ്രന് സംവിധാനം ചെയ്തിരിക്കുന്ന തീ എന്ന ചിത്രത്തിലാണ് മുഹമ്മദ് മുഹ്സിന് നായകനാവുന്നത്. വസന്തത്തിന്റെ കനല്‍വഴികള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് അനില്‍ വി നാഗേന്ദ്രന്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന തീ ഓഗസ്റ്റ് 12ന് തിയറ്ററുകളില്‍ എത്തും.
മാധ്യമ പ്രവര്‍ത്തകര്‍ക്കും അധികാര ശക്തിയുള്ള അധോലോകത്തിനുമിടയില്‍ സംഭവിക്കുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അണിയറക്കാര്‍ പറയുന്നു. അധോലോകനായകനായി വേറിട്ട ഭാവത്തില്‍ എത്തുന്നത് ഇന്ദ്രന്‍സ് ആണ്. മാധ്യമ സ്ഥാപന മേധാവിയുടെ വേഷത്തില്‍ പ്രേം കുമാറും എത്തുന്നു. വസന്തത്തിന്റെ കനല്‍വഴികളില്‍ സമുദ്രക്കനിക്കൊപ്പം നായകവേഷം ചെയ്ത ഋതേഷ്, രമേശ് പിഷാരടി, വിനു മോഹന്‍, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം, കോബ്ര രാജേഷ്, തട്ടീം മുട്ടീം ഫെയിം ജയകുമാര്‍, സോണിയ മൽഹാര്‍, രശ്മി അനില്‍, വി കെ ബൈജു എന്നിവര്‍ക്കൊപ്പം സി ആർ മഹേഷ് എംഎൽഎ, മുന്‍ എംപിമാരായ കെ സുരേഷ് കുറുപ്പ്, കെ സോമപ്രസാദ്, ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു, വിപ്ലവഗായിക പി കെ മേദിനി, ഗായകൻ ഉണ്ണി മേനോൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, നാടൻ പാട്ടിന്റെ കുലപതി സി ജെ കുട്ടപ്പൻ, അരനൂറ്റാണ്ടിലധികമായി നാടകരംഗത്ത് ശോഭിക്കുന്ന ആർട്ടിസ്റ്റ് സുജാതൻ, സാഹസിക നീന്തലിൽ ഗിന്നസ് ലോക റെക്കോഡ് ജേതാവ് ഡോൾഫിൻ രതീഷ് തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായി എത്തുന്നു.
അഭിനയരംഗത്തും സംഗീത രംഗത്തും നിരവധി പുതുമുഖങ്ങള്‍ക്ക് ചിത്രത്തില്‍ അവസരം നല്‍കിയിട്ടുണ്ടെന്നും അണിയറക്കാര്‍ അറിയിക്കുന്നു. എം എസ് ബാബുരാജിന്റെ കൊച്ചുമകൾ നിമിഷ സലിം, കലാഭവൻ സാബു, മണക്കാട് ഗോപൻ, സോണിയ ആമോദ്, കെ എസ് പ്രിയ, ശുഭ രഘുനാഥ്, വരലക്ഷമി, റെജി കെ പപ്പു, നടൻ ഉല്ലാസ് പന്തളം എന്നിവര്‍ ചിത്രത്തില്‍ പിന്നണി പാടുന്നുണ്ട്. കേരള നിയമസഭാ ഹാളിൽ ചിത്രത്തിന്റെ പ്രിവ്യൂ ഷോയും സംഘടിപ്പിച്ചിരുന്നു.
യു ക്രീയേഷന്‍സ്, വിശാരദ് ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ടി മലയമാനും അനിൽ വി നാഗേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ചൽ ഉദയകുമാർ പശ്ചാത്തലസംഗീതം ഒരുക്കുന്നു. ദേശീയതലത്തിൽ ശ്രദ്ധേയനായ ക്യാമറാമാൻ കവിയരശ് ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കാർത്തികേയൻ, എഡിറ്റിംഗ് ജോഷി എ എസ്, പ്രശാന്ത് ജയ്, കലാസംവിധാനം കെ കൃഷ്ണൻകുട്ടി, മേക്കപ്പ് ലാൽ കരമന, വസ്ത്രാലങ്കാരം ശ്രീജിത്ത് കുമാരപുരം, സംഘട്ടനം ബ്രൂസ്ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ മുരളി നെട്ടാത്ത്, അസിസ്റ്റന്റ് ഡയറക്ടർ സുധീഷ് കീച്ചേരി, സൗണ്ട് ഡിസൈനർ എൻ ഹരികുമാർ, വിഷ്വൽ എഫക്ട്സ് മുരുകേഷ് വരൺ, പിആർഒ എ എസ് ദിനേശ്.
about news
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....