
Actress
മൂകാംബിക ദേവിയുടെ അരികിലെത്തിയ സന്തോഷത്തില്‍ സ്വാതി, യാത്രയുടെ അനുഭവം പങ്കുവച്ച് നടി
മൂകാംബിക ദേവിയുടെ അരികിലെത്തിയ സന്തോഷത്തില്‍ സ്വാതി, യാത്രയുടെ അനുഭവം പങ്കുവച്ച് നടി

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് സ്വാതി നിത്യാനന്ദ്. ഏഷ്യാനെറ്റിന്റെ ടാലന്റ് ഷോയിലൂടെയാണ് സ്വാതി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘ചെമ്പട്ട്’ എന്ന പരമ്പരയിലെ ദേവിയുടെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാതി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ തനിക്ക് ഏറെ പ്രിയപ്പെട്ടൊരിടത്ത് പോയ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി . മൂകാംബികയില്‍ പോയതിന്റെ ചിത്രങ്ങളാണ് അത്.
മൂകാംബികയ്ക്കൊപ്പം സര്വ്വജ്ഞപീഠത്തിലും സ്വാതി പോയിരുന്നു. റിലാക്സ്ഡ് എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ സ്വാതി കുറിച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ക്കു മുന്‍പ് സ്വാതി പങ്കുവച്ച ഒരു ഡാന്‍ഡ് വീഡിയോയും ശ്രദ്ധ നേടിയിരുന്നു. പ്രണയവർണങ്ങള്‍ പരമ്പരയുടെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആയിരുന്നു അത്. ഐ മിസ് യു ചിന്നു, ലവ് യു ലോട്ട് എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോയിൽ വലിയ ആവേശത്തോടെയാണ്, ചിന്നുമോൾ ചാക്കോയ്ക്കൊപ്പം സ്വാതി നൃത്തം ചെയ്യുന്നത്.
തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ സ്വാതി നര്‍ത്തകി കൂടിയാണ്. നിരവധി വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള സ്വാതി കുച്ചിപ്പുടിയില്‍ തുടര്‍പഠനം നടത്തുന്നുമുണ്ട്. മാര്‍ ഇവാനിയോസ് കോളേജില്‍ സാഹിത്യ ബിരുദ വിദ്യാര്‍ഥി ആയിരുന്നു താരം. രണ്ട് വര്‍ഷം മുന്‍പായിരുന്നു സ്വാതിയുടെ വിവാഹം. ഛായാഗ്രാഹകനായ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്.
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ രശ്മികയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. നടിയുടെ കരിയറിൽ തന്നെ...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ്...