ആ ഒരു കാര്യം മനസിലാക്കിയാൽ ഫാൻസ് ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ കുറയും’; ടോവിനോ പറയുന്നു !
Published on

“മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2013ൽ ഇറങ്ങിയ ദുൽഖർ സൽമാൻ ചിത്രം എബിസിഡിയിലെ അഖിലേഷ് വർമ്മ എന്ന കഥാപാത്രത്തിലൂടെയാണ് നടൻ മലയാളികൾക്ക് പരിചിതനാകുന്നത്. എന്നു നിന്റെ മൊയ്തീൻ, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ടൊവിനോ മലയാളത്തിലെ തിരക്കുള്ള നടനായി മാറി.
ഇഇപ്പോഴിതാ താരങ്ങൾ തമ്മിലുള്ള സൗഹൃദം അറിഞ്ഞാൽ തന്നെ ഫാൻസ് ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ കുറയുമെന്ന് നടൻ ടോവിനോ തോമസ്. താനും ദുൽഖർ സൽമാനും തമ്മിൽ നല്ല സുഹൃത്തുക്കളാണ്. ദുൽഖർ സൽമാന്റെ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് തന്റെ തുടക്കം. അന്ന് മുതൽ ആ സൗഹൃദം തങ്ങൾക്കിടയിൽ കാത്ത് സൂക്ഷിക്കുന്നുമുണ്ട്.
ആ സൗഹൃദത്തിന്റെ ഭാഗമായി അദ്ദേഹം മിന്നൽ മുരളി ഇറങ്ങിയ സമയത്ത് തനിക്ക് ഒരു വാച്ച് ഗിഫ്റ്റ് തന്നിരുന്നു. തന്റെ പല സിനിമകളും കണ്ടിട്ട് പലപ്പോഴും അദ്ദേഹം അഭിപ്രായം വിളിച്ച് പറയാറുണ്ടെന്നും ടോവിനോ പറഞ്ഞു. ഒരു പക്ഷേ താരങ്ങൾ തമ്മിലുള്ള സൗഹൃദം അറിഞ്ഞാൽ തന്നെ ഫാൻസ് ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ കുറയുമെന്നും ടോവിനോ കൂട്ടിച്ചേർത്തു.
ടോവിനോയും കല്ല്യാണിയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന തല്ലുമാലയാണ് ടോവിനോയുടേതായി പുറത്തിറങ്ങാനുളള ഏറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 12 ന് തല്ലുമാല തിയറ്ററുകളിൽ എത്തും. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല.
മുഹ്സിൻ പരാരിയും, അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിതരണം സെൻട്രൽ പിക്ചേർസ്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’ എന്ന സിനിമയിലെ കുട്ടി എന്ന വില്ലന് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരം മിഥുൻ വിവാഹിതനായി. തിരുവനന്തപുരം...