എംപിയും മന്ത്രിയും ആയിരുന്നില്ലെങ്കിലും ജനങ്ങളുടെ റിയൽ ലൈഫ് ഹീറോയാണ് സുരേഷ് ഗോപി; അദ്ദേഹം സഞ്ചരിക്കുന്ന സേവാഭാരതിയാണ് ; സുരേഷ്ഗോപിയുടെ നന്മയെ പ്രശംസിച്ച് ബിജെപി നോതാവ് പിആർ ശിവശങ്കർ!
Published on

മലയാളികളുടെ പ്രിയപ്പെട്ട നടൻ സുരേഷ്ഗോപിയുടെ നന്മയെ പ്രശംസിച്ച് ബിജെപി നോതാവ് പിആർ ശിവശങ്കർ. സുരേഷ്ഗോപി നിലവിൽ എംപിയും മന്ത്രിയും അല്ലെന്നും പാർട്ടിയുടെ പദവി ആഗ്രഹിക്കാത്ത വ്യക്തിയുമാണെന്ന് ശിവശങ്കർ ഫേയ്സ്ബുക്കിൽ കുറിച്ചു. ഒരു പക്ഷെ എംപിയും മന്ത്രിയും ആകുകയില്ലെങ്കിലും ജനങ്ങളുടെ റിയൽ ലൈഫ് ഹീറോയാണ് സുരേഷ് ഗോപി.
ജനങ്ങൾക്കും പ്രവർത്തകർക്കും സുരേഷ്ഗോപി ഹീറോയാണ്. അനേകായിരം പേർക്ക് അദ്ദേഹം ആപത്ബാന്ധവനാണെന്നും സഞ്ചരിക്കുന്ന സേവാഭാരതിയാണെന്നും ശിവശങ്കർ ഫേയ്സ്ബുക്കിൽ കുറിച്ചു. അധ്വാനിച്ച് ഉണ്ടാക്കിയ പണമെടുത്ത് സേവന പ്രവർത്തനം ചെയ്യുന്ന ഒരു മനുഷ്യനെ താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എംപിയുടെയും എംഎൽഎയുടെയും ഫണ്ടുകൊണ്ടുണ്ടാക്കിയ ബസ് സ്റ്റോപ്പിന് മുകളിൽ വെണ്ടയ്ക്ക അക്ഷരത്തിൽ പേര് കൊത്തിവെയ്ക്കുന്ന നാടാണ് കേരളം. അവിടെയാണ് സുരേഷ്ഗോപി വ്യത്യസ്തനാകുന്നതെന്ന് ശിവശങ്കർ പറയുന്നു. സ്വന്തം പണം കൊണ്ട് സുരേഷ് ഗോപി പണിതു നൽകിയതും ജപ്തിയിൽ നിന്ന് രക്ഷിച്ചു നൽകിയതുമായ നൂറുകണക്കിന് വീട് കേരളത്തിലുണ്ട്. അനേകായിരം കുടുംബങ്ങൾക്ക്, മനുഷ്യർക്ക് പുതുജീവിതം നൽകിയ സുരേഷ് ഗോപി മലയാളികളുടെ അഭിമാനവും അത്ഭുതവുമാണെന്ന് പിആർ ശിവശങ്കർ കൂട്ടിച്ചേർത്തു.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...