‘എല്ലാ കഥകള്‍ക്കും രണ്ടു വശങ്ങളുണ്ട്. നിര്‍ഭാഗ്യവശാല്‍ എന്തു പ്രശ്നമുണ്ടായാലും അതില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ ഭാഗം പോലും കേള്‍ക്കാതെ അവളെ മാത്രം കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്’; സഹനടന്റെ ഭാര്യ വണ്ടിയില്‍ നിന്നും വലിച്ചിറക്കി അപമാനിച്ചു; പ്രതികരണവുമായി നടി

സഹതാരത്തിനൊപ്പം ഒന്നിച്ച് വണ്ടിയില്‍ യാത്ര ചെയ്ത ഒഡിയ നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രകൃതി മിശ്രയ്ക്കു നേരെ ആക്രമണം. സഹതാരം ബാബുഷാന്‍ മൊഹന്തിയുടെ ഭാര്യ നടുറോഡില്‍ വച്ച് പ്രകൃതിയെ വലിച്ചിറക്കി അപമാനിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിതിനു പിന്നാലെ പ്രതികരണവുമായി താരം രംഗത്തെത്തി.
സ്ത്രീയുടെ ഭാഗം പോലും കേള്‍ക്കാതെ അവളെ മാത്രം കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത് എന്നാണ് പ്രകൃതി പറഞ്ഞത്. ഒരു പരിപാടിക്കായി ചെന്നൈയിലേക്ക് പോകുന്നതിനിടെ ബാബുഷാന്റെ ഭാര്യയും ചില ഗുണ്ടകളും ചേര്‍ന്ന് യാത്ര തടസപ്പെടുത്തി തന്നെ ആക്രമിച്ചു എന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞത്.
‘എല്ലാ കഥകള്‍ക്കും രണ്ടു വശങ്ങളുണ്ട്. നിര്‍ഭാഗ്യവശാല്‍ എന്തു പ്രശ്നമുണ്ടായാലും അതില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ ഭാഗം പോലും കേള്‍ക്കാതെ അവളെ മാത്രം കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്. ഉദ്ഖല്‍ അസോസിയേഷന് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ചെന്നൈയിലേക്കു പോകുകയായിന്നു ഞാനും എന്റെ സഹപ്രവര്‍ത്തകനായ ബാബുഷാനും. ഈ സമയത്താണ് ബാബുഷാന്റെ ഭാര്യയും ചില ഗുണ്ടകളും ചേര്‍ന്ന് ഞങ്ങളുടെ യാത്ര തടസ്സപ്പെടുത്തി എന്നെ ശാരീരികവും മാനസികവുമായി ആക്രമിച്ചത്. ബാബുഷാന്റെ ഭാര്യ ചെയ്ത ആ പ്രവര്‍ത്തി എനിക്ക് ഒരിക്കലും അംഗീകരിക്കാവുന്നതല്ല.’ എന്നും പ്രകൃതി കുറിച്ചു.
എന്നാല്‍ അതിനു താഴെ താരത്തെ ആക്ഷേപിച്ചുകൊണ്ടുള്ള നിരവധി കമന്റുകളെത്തി. ‘മറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍’ എന്നായിരുന്നു ഒരു കമന്റ്. ഇതിന് കാര്യങ്ങള്‍ അറിയാതെ പ്രതികരിക്കരുതെന്നാണ് പ്രകൃതി മറുപടി കുറിച്ചത്.
സംഭവത്തില്‍ പ്രതികരണവുമായി ബാബുഷാനും രംഗത്തുവന്നിരുന്നു. ബാബുവും പ്രകൃതിയും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് ഇരുവരും പോയതെന്നും തന്റെ കുടുംബത്തിന് ഇത്തരത്തില്‍ ഒരു പ്രശ്നമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയൊരു പ്രശ്നമുണ്ടെങ്കില്‍ ഇനി പ്രകൃതിയുമായി ഒരുമിച്ച് അഭിനയിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...