തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. നടിയും നടനും മുന്‍ഭര്‍ത്താവായ നാഗചൈതന്യയുമായുള്ള വിവാഹമോചനം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ഇന്‍സ്റ്റാഗ്രാമിലെ പേരു മാറ്റിയതോടെ ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ താരങ്ങള്‍ പ്രതികരിച്ചില്ല.
പിന്നീട് ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ വിവാഹമോചിതരാകുകയാണ് എന്ന് അറിയിച്ചത്. എന്നാല്‍ ഇതിന്റെ കാരണങ്ങളെ കുറിച്ചൊന്നും തന്നെ പറഞ്ഞിരുന്നില്ല. ഒടുവില്‍ മുന്‍ ഭര്‍ത്താവും നടനുമായ നാഗചൈതന്യയുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സാമന്ത.
തങ്ങളെ രണ്ടുപേരെയും ഒരു മുറയിലിട്ടാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഒളിച്ചുവയ്ക്കേണ്ട അവസ്ഥയാണെന്നാണ് സാമന്ത കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ ഷോയില്‍ പറഞ്ഞത്. വിവാഹമോചനത്തിന് ശേഷം തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ തനിക്ക് പരാതി പറയാനാകില്ലെന്നാണ് സാമന്ത പറഞ്ഞത്. താന്‍ തെരഞ്ഞെടുത്ത വഴിയായതിനാല്‍ തനിക്ക് പരാതി പറയാനാകില്ല.
അവര്‍ തന്റെ ജീവിതത്തില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ക്ക് ഉത്തരം നല്‍കുക എന്നത് തന്റെ ഉത്തരവാദിത്തമാണ്. ആ സമയത്ത് തന്റെ കൈയില്‍ അതുണ്ടായിരുന്നില്ലെന്നും സാമന്ത പറഞ്ഞു.
നാഗചൈതന്യയോട് ദേഷ്യമുണ്ടോയെന്ന കരണ്‍ ജോഹറിന്റെ മറുപടിയ്ക്ക് സാമന്ത പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, ‘ഞങ്ങള്‍ രണ്ടുപേരെയും ഒരു മുറിയില്‍ അടച്ചാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഒളിച്ചുവയ്ക്കേണ്ടി വരുമോ എന്നാണോ ഉദ്ദേശിച്ചത് ഇപ്പോള്‍ അത് വേണ്ടിവരും. എന്നാല്‍ ഭാവിയില്‍ അത് മാറുമെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...