
Malayalam
മഞ്ജു വാര്യര്‍ക്ക് ഡേറ്റില്ല; ‘കാപ്പ’യില്‍ നിന്ന് പിന്മാറി; പകരം എത്തുന്നത് അപര്‍ണ്ണ ബാലമുരളി
മഞ്ജു വാര്യര്‍ക്ക് ഡേറ്റില്ല; ‘കാപ്പ’യില്‍ നിന്ന് പിന്മാറി; പകരം എത്തുന്നത് അപര്‍ണ്ണ ബാലമുരളി

ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം ‘കാപ്പ’യില്‍ മഞ്ജുവാര്യര്‍ക്ക് പകരം അപര്‍ണ്ണ ബാലമുരളി എത്തുന്നു. മഞ്ജു വാര്യര്‍ ഡേറ്റ് ക്ലാഷ് മൂലം പിന്മാറിയത്തിന് പിന്നാലെയാണ് അപര്‍ണ്ണ സിനിമയുടെ ഭാഗമാകുന്നത്. ഏറെ പ്രധാനയമേറിയ കഥാപാത്രത്തെയാണ് നടി സിനിമയില്‍ അവതരിപ്പിക്കുന്നത്.
അജിത് നായകനാകുന്ന പുതിയ സിനിമയില്‍ അഭിനയിക്കുന്നത് മൂലമാണ് മഞ്ജു വാര്യര്‍ ‘കാപ്പ’യില്‍ നിന്ന് പിന്മാറിയത്. അജിത്തിന്റെ ‘എകെ 61’ പുതിയ ഷെഡ്യൂള്‍ ഉടന്‍ പൂനെയില്‍ ആരംഭിക്കും. ഇരു ചിത്രങ്ങളും തമ്മില്‍ ക്ലാഷ് വന്ന സാഹചര്യത്തില്‍ ‘കാപ്പ’യുടെ അണിയറ പ്രവര്‍ത്തകരുമായി ധാരണയിലായ ശേഷമാണ് മഞ്ജു പിന്മാറിയത്.
‘കടുവ’യ്ക്ക് ശേഷം ആക്ഷന്‍ െ്രെകം ത്രില്ലറുമായാണ് ഷാജി കൈലാസ്പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ വരവ്. ജി ആര് ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന കഥയാണ് പ്രമേയം. തിരുവനന്തപുരത്തെ കൊട്ടേഷന്‍ ഗുണ്ടാത്തലവനായ ‘കൊട്ട മധു’വായാണ് പൃഥ്വിരാജ് എത്തുന്നത്.
ഇന്ദുഗോപന് തന്നെയാണ് തിരക്കഥ. അന്ന ബെന്‍, ആസിഫ് അലി, ജഗദീഷ്, നന്ദു എന്നിവരും കഥാപാത്രങ്ങളാകുന്നു. ജോമോന് ടി ജോണ്‍ ആണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങ്. തിരുവനന്തപുരത്തും മറ്റിടങ്ങളിലുമായി ചിത്രീകരണം തുടരുകയാണ്.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...