
Malayalam Breaking News
റിലീസ് ദിനം തന്നെ ഒടിയന് കടല്‍ കടക്കും!
റിലീസ് ദിനം തന്നെ ഒടിയന് കടല്‍ കടക്കും!
Published on

റിലീസ് ദിനം തന്നെ ഒടിയന് കടല്‍ കടക്കും!
ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന മോഹന്‍ലാല്‍-വിഎശ്രീകുമാര്‍ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഒടിയന്. ഒടിയന് ഇന്ത്യന്‍ റിലീസിനൊപ്പം വിദേശത്തും തിയേറ്ററുകളിലെത്തും. വേള്‍ഡ് വൈഡ് റിലീസും പ്ലേ ഫിലിംസ് ഓസ്ട്രേലിയയും ചേര്‍ന്നാണ് ഒടിയന് വിദേശരാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തിക്കുക. കേരളത്തില്‍ റിലീസ് ചെയ്യുന്ന അതേദിവസം വിദേശത്തും ചിത്രം പ്രദര്‍ശനത്തിനെത്തും. ഒക്ടോബര്‍ 11നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ജിസിസി രാജ്യങ്ങളില്‍ വേള്‍ഡ് വൈഡ് റിലീസായാണ് പ്രദര്‍ശനത്തിനെത്തിക്കുക. യു.എസ്, കാനഡ, യുകെ, യൂറോപ്പ്, ഏഷ്യാ പസഫിക്, ആഫ്രിക്ക, വെസ്റ്റ്ഇന്‍ഡീസ് എന്നിവിടങ്ങളില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കുക പ്ലേ ഫിലിംസ് ഓസ്ട്രേലിയ ആണ്. വമ്പന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം വിറ്റുപോയിരിക്കുന്നത്.
ചിത്രത്തില്‍ ഇതുവരെ കാണാത്ത മേക്കോവറിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന് ആണ് ചിത്രത്തിന്റെ തിരക്കഥ. വി എഫ് എക്സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്.
ചിത്രത്തില്‍ പ്രകാശ് രാജാണ് വില്ലനായെത്തുന്നത്. മഞ്ജു വാരിയര്‍ ആണ് നായിക. ഒടിയന് മാണിക്യന്റെ മുത്തച്ഛനായി ബോളിവുഡ് താരം മനോജ് ജോഷി. ഗുജറാത്തി നാടക നടനായ മനോജ് ജോഷി ബോളിവുഡിലെ മികച്ച നടന് എന്നതിലുപരി ടെലിവിഷന്‍ പരമ്പരകളിലും നിറസാന്നിധ്യമാണ് അദ്ദേഹം.
പാലക്കാടും വാരണാസിയുമാണ് പ്രധാന ലൊക്കേഷന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റര്‍ ഹെയ്നാണ് ആക്ഷനും കൊറിയോഗ്രാഫിയും നിര്‍വ്വഹിക്കുക. പുലിമുരുകന് ഛായാഗ്രാഹകന്‍ ഷാജി കുമാറാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിലും നിര്‍വ്വഹിക്കും.
Mohanlal Odiyan world wide release
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...