മോനിഷയ്ക്കുണ്ടായ അപകടത്തില്‍ എൻ്റെ കാലൊടിഞ്ഞു; നടക്കാന്‍ പറ്റില്ലായിരുന്നു; കാലുകളൊക്കെ പൊട്ടി വീല്‍ചെയറിലും ക്രച്ചസിലുമായിട്ടുള്ള ജീവിതമായി; പിന്നീടുള്ള തിരിച്ച് വരവിനെ കുറിച്ച് ശ്രീദേവി!
മോനിഷയ്ക്കുണ്ടായ അപകടത്തില്‍ എൻ്റെ കാലൊടിഞ്ഞു; നടക്കാന്‍ പറ്റില്ലായിരുന്നു; കാലുകളൊക്കെ പൊട്ടി വീല്‍ചെയറിലും ക്രച്ചസിലുമായിട്ടുള്ള ജീവിതമായി; പിന്നീടുള്ള തിരിച്ച് വരവിനെ കുറിച്ച് ശ്രീദേവി!
മോനിഷയ്ക്കുണ്ടായ അപകടത്തില്‍ എൻ്റെ കാലൊടിഞ്ഞു; നടക്കാന്‍ പറ്റില്ലായിരുന്നു; കാലുകളൊക്കെ പൊട്ടി വീല്‍ചെയറിലും ക്രച്ചസിലുമായിട്ടുള്ള ജീവിതമായി; പിന്നീടുള്ള തിരിച്ച് വരവിനെ കുറിച്ച് ശ്രീദേവി!
മലയാള സിനിമയുടെ ഒരുകാലത്തെ സ്വത്തായിയുരുന്നു നടി മോനിഷ ഉണ്ണി. താരത്തിന്റെ വേര്‍പാട് ഇന്നും മലയാള സിനിമയ്ക്ക് വേദനയാണ്. ചെറിയ പ്രായത്തില്‍ തന്നെ ദേശീയ പുരസ്കാരം വരെ നേടി എടുത്ത നടിയാണ് മോനിഷ. ഒരു വാഹനാപകടത്തിലൂടെയാണ് മോനിഷ മരിക്കുന്നത്. അതേ കാറിലുണ്ടായിരുന്ന മോനിഷയുടെ അമ്മ ശ്രീദേവി അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. അപകടത്തില്‍ ശ്രീദേവിയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
മകളുടെ വേര്‍പാടുണ്ടാക്കിയ വേദനയ്ക്ക് പുറമേ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് ശ്രീദേവി ഉണ്ണി എത്തിയിരുന്നു. എന്നാല്‍ അവിടുന്നിങ്ങോട്ടുള്ള യാത്ര നിസാരമായിരുന്നില്ലെന്നാണ് ശ്രീദേവിയിപ്പോള്‍ പറയുന്നത്. നര്‍ത്തകിയായും നടിയായും മലയാള സിനിമയില്‍ നിറഞ്ഞ് നില്ക്കാന് ശ്രീദേവിയ്ക്ക് സാധിച്ചു. ഇതേ പറ്റി ഫ്ളവേഴ്സിലെ അമ്മമാരുടെ സംഗമം എന്ന പരിപാടിയില്‍ പങ്കെടുക്കവേ ശ്രീദേവി പറഞ്ഞു.
മോനിഷയ്ക്ക് സംഭവിച്ച അപകടത്തില്‍ അമ്മയ്ക്കും ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. അതില്‍ നിന്നുള്ള തിരിച്ച് വരവിനെ കുറിച്ചാണ് ശ്രീദേവി ഉണ്ണിയുടെ തുറന്ന് സംസാരിച്ചത്. അപകടത്തില്‍ നിന്നുള്ള ആ തിരിച്ച് വരവ് കുറച്ച് ശ്രമപ്പെട്ട കാര്യമായിരുന്നു. എനിക്ക നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.
കാലുകളൊക്കെ പൊട്ടി വീല്‍ചെയറിലും ക്രച്ചസിലുമായിട്ടുള്ള ജീവിതമായി. ഏറ്റവും വലിയ അനുഗ്രഹം നമ്മുടെ കുടുംബത്തിന്റെ മാത്രമല്ല പുറത്തു നിന്നുള്ള കുറേ സ്നേഹവും സപ്പോര്‍ട്ടും ലഭിച്ചു എന്നതാണ്. നമ്മളെ ഹൃദയം കൊണ്ട് സ്നേഹിക്കുന്നവര്‍ ആരൊക്കെയാണെന്ന് ആ കാലത്ത് അറിഞ്ഞതായി ശ്രീദേവി പറയുന്നു.
എന്റെ ഡോക്ടര്‍ ആര് എം വര്‍മ്മയെ ജീവിച്ചിരിക്കുന്ന ദൈവമായിട്ടാണ് കാണുന്നത്. എനിക്ക് വേണ്ടി അദ്ദേഹം ഒരു മണിക്കൂര്‍ ചിലവഴിച്ചു. എന്നെ അദ്ദേഹം മെല്ലെ പിടിച്ച് എഴുന്നേല്‍പ്പിച്ചു. ശ്രീദേവി, നിങ്ങളൊരു മോഹിനിയാട്ടം നര്‍ത്തകിയാണ്. നിങ്ങള്‍ നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ ചീഫ് ഗസ്റ്റായി മുന്നിലിരിക്കും. അങ്ങനെ എനിക്ക് ഒത്തിരി പ്രചോദനം തന്ന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. അത് പറഞ്ഞാല്‍ വലിയൊരു എപ്പിസോഡ് പോലെയാവുമെന്നും ശ്രീദേവി കൂട്ടിച്ചേര്‍ത്തു.
ആ സമയത്ത് എനിക്ക് തോന്നി ഞാന്‍ ഇങ്ങനെ കിടന്നാല്‍ എന്റെ മകള്‍ക്ക് വേണ്ട കാര്യങ്ങളൊന്നും ചെയ്യാന്‍ പറ്റില്ല. ഡാന്‍സ്, പാട്ട്, അഭിനയം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ മോനിഷയ്ക്ക് ചെയ്യാനുണ്ടായിരുന്നു. മുള്ള് കൊണ്ട് തന്നെ മുള്ളിനെ എടുക്കണമെന്ന് പറയില്ലേ, അതുപോലെ എന്റെ വേദന കൊണ്ട് തന്നെ വേദനയെ എടുത്ത് കളഞ്ഞു. അനുഭവിച്ച് അനുഭവിച്ച് അതൊരു സുഖമാക്കി മാറ്റി എന്നുമാണ് ശ്രീദേവി ഉണ്ണി പറയുന്നത്.
മോനിഷയുടെ ആദ്യ സിനിമയിൽ മകളുടെ പിറകില്‍ നിന്നാണ് ശ്രീദേവി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് മകള്‍ ബാക്കി വെച്ചിട്ട് പോയ അഭിനയം ശ്രീദേവി ഏറ്റെടുത്തു. ഈ കാലയളവില്‍ അമ്മ വേഷങ്ങളിലൂടെയും മറ്റുമായി നിരവധി കഥാപാത്രങ്ങളാണ് ശ്രീദേവി ഉണ്ണി മനോഹരമാക്കിയത്. ഇപ്പോഴും അത് തുടര്‍ന്ന് പോരുകയാണ്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...