Connect with us

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ജൂറിയിൽ മലയാള സിനിമ സംവിധായകൻ വിജി തമ്പിയും… ഇനി മണിക്കൂറുകൾ മാത്രം

News

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ജൂറിയിൽ മലയാള സിനിമ സംവിധായകൻ വിജി തമ്പിയും… ഇനി മണിക്കൂറുകൾ മാത്രം

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ജൂറിയിൽ മലയാള സിനിമ സംവിധായകൻ വിജി തമ്പിയും… ഇനി മണിക്കൂറുകൾ മാത്രം

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം നാല് മണിയോടെയാണ് പ്രഖ്യാപനം. ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അർഹരായവരെ നിർണ്ണയിക്കുന്ന ജൂറിയിൽ മലയാള സിനിമ സംവിധായകനും വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനുമായ വിജി തമ്പിയും.

കവി, നിരൂപകന്‍, പത്രാധിപര്‍, അധ്യാപകന്‍, സംവിധായകന്‍ എന്നീ നിലകളിൽ പ്രശസ്തനാണ് വിജി തമ്പി. ഇരുപത്തിയഞ്ചിലേറെ മലയാളചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1988-ൽ പുറത്തിറങ്ങിയ ‘ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്’ ആണ് ആദ്യ ചിത്രം. 2021 ൽ ആണ് ശ്വഹിന്ദുപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

അടുത്ത കാലത്തായി പുരസ്‌കാര തെരഞ്ഞെടുപ്പിൽ പക്ഷപാതമുണ്ടെന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. വലതുപക്ഷ അനുഭാവികളായ അനര്‍ഹര്‍ക്ക് അവാര്‍ഡ് നല്‍കിയെന്ന നിലയിൽ കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്ക്കാരം വിവാദങ്ങളിലായിരുന്നു.

മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കങ്കണ റണൗത്ത്, മികച്ച സംഭാഷണത്തിനുള്ള പുരസ്‌കാരം ലഭിച്ച വിവേക് അഗ്നിഹോത്രി എന്നിവരുമായി ബന്ധപ്പെടുത്തിയായിരുന്നു വിവാദങ്ങൾ. മലയാള ചിത്രം ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ ദേശീയ പുരസ്‌ക്കാരത്തിന് അർഹമല്ല എന്ന നിലയിലും വിവാദമുണ്ടായി. സമൂഹ മാധ്യമങ്ങളിലും ചർച്ചകളും ട്രോളുകളും വിമർശനങ്ങൾ ശക്തമായിരുന്നു. തീവ്ര വലതുപക്ഷ നിലപാടുകള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നെങ്കിലും ഇക്കാര്യങ്ങളൊന്നും തിരുത്താതെ മുന്നോട്ടുപോകുന്ന കങ്കണയെ ബിജെപി സഹായിക്കുകയാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയിലെ വിമർശനങ്ങൾ.

Continue Reading

More in News

Trending

Recent

To Top