ഷമ്മിയായി ആദ്യം ആലോചിച്ചത് ആ നടനെ ; ആ കഥാപാത്രം എന്നിലേക്കെത്തിയതിന് ഒറ്റക്കാരണം : വെളിപ്പെടുത്തി ഫഹദ് ഫാസില്‍!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ പ്രശംസ പിടിച്ചു പാട്ടാണ് താരത്തിന് കഴിഞ്ഞിട്ടുണ്ട് .ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മലയന്‍കുഞ്ഞ് ജൂലൈ 22നാണ് റിലീസ് ചെയ്യുന്നത്. പ്രകൃതി ദുരന്തം പ്രമേയമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ താരങ്ങളുടെ പ്രതിഫലത്തെ പറ്റി അടുത്തിടെ ഉയര്‍ന്നു വന്ന വിവാദങ്ങളെ പറ്റിയും, സിനിമയുടെ കോസ്റ്റിങ്ങിനെ പറ്റിയുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഫഹദ് മറുപടി പറയുന്നുണ്ട്.
താരങ്ങളുടെ പ്രതിഫലം കൊണ്ടാണ് മിക്ക സിനിമകളും തിയേറ്ററില്‍ പരാജയപ്പെടുന്നത് എന്നാണ് നിര്‍മാതകള്‍ ആരോപിക്കുന്നുണ്ട് ഇതിനെ എങ്ങനെയാണ് നോക്കി കാണുന്നത് എന്നായിരുന്നു അവതാരകന്റെ ചോദ്യം
കോസ്റ്റിങ് ഒരു സിനിമയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. ബഡ്ജറ്റില്‍ ഒതുങ്ങുന്ന താരങ്ങളെ വെച്ച് സിനിമ ചെയ്യുക എന്നത് മാത്രമാണ് ഇതിന് പരിഹാരമായിട്ടുള്ളത്.
ഒരു ഉദാഹരണം പറഞ്ഞാല്‍ കുമ്പളങ്ങി നൈറ്റ്സില്‍ ഞാന്‍ ചെയ്ത ഷമ്മിയുടെ റോള്‍ ആദ്യ ഘട്ടത്തില്‍ ധനുഷിനെ വെച്ച് പ്ലാന്‍ ചെയ്തതാണ്. അന്ന് മലയാള സിനിമക്ക് ധനുഷിനെ താങ്ങാന്‍ സാധിക്കാത്തത് കൊണ്ട് പറ്റുന്ന നടനായ എന്നെ വെച്ച് ചെയ്തു. എന്റെ പ്രൊഡക്ഷനാണെങ്കില്‍ കോസ്റ്റിങ് ഞാന്‍ കാര്യമായി തന്നെ എടുക്കാറുണ്ട്. എനിക്ക് താങ്ങാന്‍ പറ്റുന്നവരെ മാത്രമേ ഞാന്‍ വിളിക്കാറുള്ളൂ’ ; ഫഹദ് പറയുന്നു
പ്രൊഡക്ഷന്‍ സ്വന്തമായി ചെയ്യുമ്പോള്‍ കുറെ കൂടി കംഫര്‍ട്ട് ആകുന്നുണ്ടോ എന്ന ചോദ്യത്തിന് പണത്തിന്റെ കാര്യത്തില്‍ അല്ല സ്വന്തം പ്രൊഡക്ഷന്‍ കംഫര്‍ട്ട് തരുന്നതെന്നും മറിച്ച് തിരൂമാനങ്ങള്‍ എടുക്കുന്നത്തിലാണെന്നുമായിരുന്നു ഫഹദിന്റെ മറുപടി. സ്വന്തം പ്രൊഡക്ഷന്‍ ആയത് കൊണ്ട് തന്നെ ആരോടും കുടുതല്‍ ചര്‍ച്ച ചെയ്യാതെ പെട്ടന്ന് തിരൂമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോകാന്‍ കഴിയുന്നുണ്ടെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.
ഒ.ടി.ടി വന്നത് കൊണ്ട് ഒരു കഥക്ക് നിലനില്പില്ല എന്ന് കരുതുന്നില്ലെന്നും ഇപ്പോള്‍ പ്രേക്ഷകര്‍ പോസ്റ്ററുകള്‍ കാണുമ്പോള്‍ തന്നെ വീട്ടില്‍ ആ ചിത്രം കാണണോ തിയേറ്ററില്‍ കാണണോ എന്ന് തീരുമാനിക്കുമെന്നാണ് ഒ..ടി.ടി യെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ഫഹദ് പറഞ്ഞത്.നവാഗതനായ സജിമോനാണ് മലയന്‍കുഞ്ഞ് സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...