‘എന്നെ കണ്ടപ്പോൾ ലാലേട്ടൻ അത് ചോദിച്ചു , വളരെ സന്തോഷം തോന്നി ; 35 ദിവസത്തിനുള്ളിൽ ബിഗ് ബോസിൽ നിന്നും തിരിച്ചു വന്നില്ലായിരുന്നെങ്കിൽ ആ ഭാഗ്യം ലഭിക്കില്ലായിരുന്നു ; നവീൻ പറയുന്നു !
Published on

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് നവീൻ. ബിഗ്ബോസിൽ എത്തിയതോടെ താരത്തിന് ജനപ്രീതി കുടിയിരിക്കുകയാണ് .
35 ദിവസം മാത്രമേ ബിഗ് ബോസിലുണ്ടായിരുന്നെങ്കിലും നവീൻ ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായിരുന്നു.
വലിയ പ്രശ്നങ്ങളോ ഒച്ചപ്പാടുകളോ ഇല്ലാതെയായിരുന്നു ബിഗ് ബോസ് വീട്ടിലെ നവീന്റെ 35 ദിവസങ്ങൾ. ബിഗ് ബോസിൽ നിന്നിറങ്ങിയതിന് തൊട്ടു പിന്നാലെ നവീനെ തേടി ഫ്ലവേഴ്സ് ടിവിയുടെ സീരിയലും വന്നു. നന്ദനം എന്ന സീരിയലിൽ ഒരു ഗന്ധർവന്റെ വേഷത്തിലാണ് നവീൻ എത്തുന്നത്. ആദ്യമായാണ് ഇത്തരത്തിലൊരു വേഷം ചെയ്യുന്നതെന്ന് നവീൻ പറയുന്നു.
ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങി എന്റെ എപ്പിസോഡ് സംപ്രേഷണം ചെയ്ത ശേഷമാണ് ഫോൺ തിരിച്ച് കിട്ടിയത്. പുറത്തിറങ്ങി ആദ്യം ഞാൻ അവിടെയുള്ളവരോട് പുറത്തെ എന്റെ സ്ഥിതിയെ പറ്റിയാണ് ചോദിച്ചത്. കുഴപ്പമില്ലെന്നാണ് അവരെല്ലാം പറഞ്ഞത്. എക്സ്പ്രഷൻ കിംഗ് എന്ന് പേരും വന്നിട്ടുണ്ടെന്ന് പറഞ്ഞു. ആ ട്രോളുകൾ കണ്ട് ഒരുപാട് ചിരിച്ചെന്നും നവീൻ പറഞ്ഞിരുന്നു.
മോഡലിംഗിലൂടെയാണ് നവീൻ അഭിനയ രംഗത്തെത്തുന്നത്. സീരിയലുകൾക്ക് പുറമെ മായാമോഹിനി ബൈസിക്കിൾ, തീവ്സ്, മെഡുല ഒബ്ലാംഗട്ട തുടങ്ങിയ സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനി നായരെന്നാണ് നവീന്റെ ഭാര്യയുടെ പേര്. നിവേദ്, നേഹ എന്നീ രണ്ട് മക്കളും ഇവർക്കുണ്ട്.
ഒരു പക്ഷെ മലയാളം ടെലിവിഷനിൽ ആദ്യമായിട്ടായിരിക്കും ഗന്ധർവനായി ഒരു നടൻ അഭിനയിക്കുന്നത്. എനിക്കിത് ചെയ്യുന്നതിൽ വളരെ ആകാംക്ഷയുണ്ട്. പുതിയ മേക്കോവറും അഭിനയത്തിലെ പുതിയ സ്റ്റെെലും ഞാൻ ആസ്വദിക്കുന്നുണ്ട്. ഈ കഥാപാത്രം ഞാൻ ചെയ്യണമെന്നത് വിധിയാണെന്ന് ഞാൻ കരുതുന്നു. 35 ദിവസത്തിനുള്ളിൽ ബിഗ് ബോസിൽ നിന്നും തിരിച്ചു വന്നില്ലായിരുന്നെങ്കിൽ ഈ അവസരം എനിക്ക് കിട്ടുമായിരുന്നില്ല,’ നവീൻ പറഞ്ഞു.
തന്റെ പുതിയ സീരിയൽ വേഷത്തെ പറ്റി നടൻ മോഹൻലാൽ അന്വേഷിച്ചത് വളരെ സന്തോഷമുണ്ടാക്കിയെന്നും നവീൻ പറയുന്നു. ബിഗ് ബോസ് സീസൺ 4 ന്റെ ഫിനാലെയ്ക്കിടെയായിരുന്നു സംഭവം. ‘ഫിനാലെയ്ക്ക് വേണ്ടി ഞങ്ങളെല്ലാം ഒരുങ്ങുകയായിരുന്നു. അപ്പോൾ ലാലേട്ടൻ കടന്നു വന്നു’
‘എന്നെ കണ്ടപ്പോൾ ഹായ് നവീൻ ഗന്ധർവന്റെ കഥാപാത്രം എങ്ങനെ പോവുന്നുവെന്ന് ചോദിച്ചു. അദ്ദേഹത്തെ പോലെ ഒരു ലെജൻഡ് എന്റെ കഥാപാത്രത്തെ ശ്രദ്ധിച്ചതിൽ എനിക്ക് വളരെ സന്തോഷം തോന്നി,’ നവീൻ പറഞ്ഞു. ഒരു ഗന്ധർവനായി അഭിനയിക്കാൻ തനിക്കാഗ്രഹമുണ്ടെന്ന് മോഹൻലാലും നേരത്തെ ബിഗ് ബോസിൽ വെച്ച് തന്നെ പറഞ്ഞിരുന്നു. സീത, എന്ന് സ്വന്തം ജാനി, പാടാത്ത പൈങ്കിളി തുടങ്ങിയവയാണ് നവീൻ മുമ്പഭിനയിച്ച സീരിയലുകൾ.
ബിഗ് ബോസിൽ മറ്റൊരു മത്സരാർത്ഥിയായ റോൺസണായിരുന്നു നവീന്റെ അടുത്ത സുഹൃത്ത്. പൊതുവെ ബിഗ് ബോസ് വീട്ടിലെ പ്രശ്നങ്ങളിൽ നിന്നും മാറി നിൽക്കുന്ന രണ്ട് പേരും സോഷ്യൽ മീഡിയയിലും ചർച്ചയായിരുന്നു. ഇത് സംബന്ധിച്ച് ചില ട്രോളുകളും ഇവരെക്കുറിച്ച് വന്നിരുന്നു. റോൺസണുമായുള്ള സൗഹൃദത്തെക്കുറിച്ച് നവീനും പിന്നീടൊരിക്കൽ സംസാരിച്ചിട്ടുണ്ട്.
‘എന്തെങ്കിലും പ്രശ്നത്തിന് പ്രതികരിക്കാൻ തുനിഞ്ഞാൽ റോൺസൺ പിടിച്ച് ഇരുത്തും. ചേട്ടാ നമ്മൾ ആർടിസ്റ്റുകളാണ്. പുറത്തിറങ്ങുമ്പോൾ ഇമേജ് വേണമെങ്കിൽ മിണ്ടാതിരിക്കാൻ പറയും. ഇങ്ങനെയൊക്കെ എന്നെക്കാെണ്ട് ചെയ്യിച്ചിട്ട് അവൻ 95 ദിവസം നിന്നു. ഞാൻ 35ാമത്തെ ദിവസം പുറത്തായി എന്നായിരുന്നു’ നവീൻ തമാശ രൂപേണ പറഞ്ഞത്.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...