Connect with us

എനിക്ക് അർഹിക്കാത്ത ഒരു കാര്യം ആരോ എന്നിൽ അടിച്ചേൽപ്പിച്ച പോലെ തോന്നി ആ മെസ്സേജുകളൊക്കെ കണ്ടപ്പോൾ. അങ്ങനെ പറഞ്ഞത് മെസ്സേജ് ചെയ്ത ആളുകൾക്കുള്ള മറുപടിയാണ് ; ദിൽഷാ പറയുന്നു !

TV Shows

എനിക്ക് അർഹിക്കാത്ത ഒരു കാര്യം ആരോ എന്നിൽ അടിച്ചേൽപ്പിച്ച പോലെ തോന്നി ആ മെസ്സേജുകളൊക്കെ കണ്ടപ്പോൾ. അങ്ങനെ പറഞ്ഞത് മെസ്സേജ് ചെയ്ത ആളുകൾക്കുള്ള മറുപടിയാണ് ; ദിൽഷാ പറയുന്നു !

എനിക്ക് അർഹിക്കാത്ത ഒരു കാര്യം ആരോ എന്നിൽ അടിച്ചേൽപ്പിച്ച പോലെ തോന്നി ആ മെസ്സേജുകളൊക്കെ കണ്ടപ്പോൾ. അങ്ങനെ പറഞ്ഞത് മെസ്സേജ് ചെയ്ത ആളുകൾക്കുള്ള മറുപടിയാണ് ; ദിൽഷാ പറയുന്നു !

ദിൽഷ പ്രസന്നൻ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു വീഡിയോ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. അതിനുള്ളവിശകലനവുമായി താരം രംഗത്ത് വന്നിരിക്കുകയാണ്. മാത്രമല്ല സൂരജ് ആരാണെന്നും ദിൽഷാ പറയുന്നുണ്ട്. ദില്ഷയുടെ വാക്കുകൾ ഇങ്ങനെ .സൂരജും ഞാനും നല്ല സുഹൃത്തുക്കളാണ്. എനിക്ക് ഒരുപാട് സുഹൃത്തുക്കളും ഒന്നുമില്ല, വളരെ കുറച്ച് സുഹൃത്തുക്കളേ ഉള്ളൂ. അതിൽ ഒരാളാണ് സൂരജ്. 8-9 വർഷം ആയിട്ടുള്ള സൗഹൃദമാണ്.

ഇപ്പോൾ സൂരജിന്റെ ഒരു വോയിസ് ക്ലിപ്പ് പുറത്തുവന്നു. അതൊരു പ്രൈവറ്റ് കാര്യമാണ്. അതിൽ ഉപയോഗിച്ച വാക്ക് മോശമായി പോയി എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. ഞാൻ അത് അവനോട് പറയുകയും ചെയ്തു. ഏത് സാഹചര്യത്തിലാണ് അങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്യേണ്ടി വന്നത് എന്നതിനേക്കുറിച്ചു അവൻ നേരത്തെ തന്നെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല. അവന് അവന്റേതായ ശരികളുണ്ട് ദിൽഷ പറഞ്ഞു.

ഞാൻ കഴിഞ്ഞ ദിവസം ഇട്ട വീഡിയോ എന്നെ ഇഷ്ടപ്പെടുന്ന ചിലരെ വിഷമിപ്പിച്ചു എന്ന് തോന്നി. അതിൽ ഒരു വ്യക്ത്ത വരുത്താനാണ് ഈ വീഡിയോ ചെയ്യുന്നത്. ഞാൻ ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ ശേഷം കുറെ മെന്റൽ പ്രെഷറും കാര്യങ്ങളും അനുഭവിച്ചിരുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി ആണ് അന്ന് അങ്ങനെ ഒരു വീഡിയോ ഇട്ടത്. ആദ്യം പറയാനുള്ളത് സൗഹൃദത്തെ കുറിച്ചാണ്.

അതിൽ ഒരുപാടു പേര് ചോദിച്ചത് എന്തിനാണ് ഇത്രയും നല്ലൊരു സൗഹൃദം അവസാനിപ്പിക്കുന്നത് എന്നാണ്. നിങ്ങളെ എല്ലാവരെയും പോലെ എനിക്കും ഈ സൗഹൃദം തുടരണമെന്നായിരുന്നു എന്റെയും ആഗ്രഹം. പക്ഷേ എന്റെ മുൻപിൽ വച്ച രണ്ടു ഓപ്ഷൻസ് എന്തായിരുന്നു എന്ന് വച്ചാൽ വിവാഹം, മറ്റേതു ഒന്നുമില്ല എന്നതായിരുന്നു. ഫ്രണ്ട്ഷിപ് എന്ന് പറയുന്ന ഒരു ഓപ്ഷൻ എനിക്ക് തന്നിട്ടില്ലായിരുന്നു. വിവാഹം എന്ന് പറയുന്നത് എന്റെ ഈ സാഹചര്യത്തിൽ എനിക്ക് പറ്റുന്ന ഒന്നല്ല.

അപ്പോൾ ഒന്നുമില്ല എന്ന ഓപ്ഷൻ എനിക്ക് തെരഞ്ഞെടുക്കേണ്ടി വന്നു. ഇനി എനിക്ക് ഇതിനെക്കുറിച്ചു കൂടുതൽ ഒന്നും സംസാരിക്കാൻ താല്പര്യം ഇല്ല.ഇനി പറയാനുള്ളത് 50 ലക്ഷത്തിൻറെ സംഭവം ആണ്. അത് ഞാൻ പറയാൻ ഉദ്ദേിച്ചത് പറഞ്ഞ് വന്നപ്പോൾ അത് പലരിലും എത്തിയപ്പോൾ വേറെ രീതിയിൽ ആയിപ്പോയി. അതിലും ഞാൻ 50 ലക്ഷത്തിന്റെ കാര്യം പറഞ്ഞത് എന്തുകൊണ്ടാണെന്ന് വച്ചാൽ, ഞാൻ ആ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം എനിക്ക് വന്ന മെസ്സേജുകൾ, എനിക്ക് വന്ന കോളുകൾ ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചത് എല്ലാം ഈ 50 ലക്ഷത്തെ കുറിച്ചാണ്.

എന്നോട് പലരും പറഞ്ഞിട്ടുണ്ട് നിനക്ക് നാണമില്ലേ ആ 50 ലക്ഷം കൈയിൽ പിടിച്ചിരിക്കാൻ എന്ന്. രണ്ടു പേരെ പറ്റിച്ചു ഉണ്ടാക്കിയതല്ലേ 50 ലക്ഷം, എന്താ പറയുക അങ്ങനത്തെ വായിക്കാൻ പോലും ആഗ്രഹിക്കാത്ത രീതിയിലുള്ള മെസ്സേജുകളാണ് ആളുകൾ എനിക്ക് അയച്ചുകൊണ്ടിരിക്കുന്നത്. അപ്പോൾ എന്റെ സെൽഫ്‌ റെസ്പെക്ടിനെ ചോദ്യം ചെയ്യുന്ന പോലെ തോന്നി.. എനിക്ക് ആ മെസ്സേജുകൾ കണ്ടപ്പോൾ. ഇതിലും മോശമായ മെസ്സേജുകളാണ് എനിക്ക് വരുന്നത്.

എനിക്ക് അർഹിക്കാത്ത ഒരു കാര്യം ആരോ എന്നിൽ അടിച്ചേൽപ്പിച്ച പോലെ തോന്നി ആ മെസ്സേജുകളൊക്കെ കണ്ടപ്പോൾ. അങ്ങനെ ഒരു സങ്കടത്തിന്റെ പുറത്തു ആണ് എനിക്ക് അങ്ങനെ മെസ്സേജ് ചെയ്ത ആളുകൾക്കുള്ള മറുപടി ആയിട്ടാണ് പറഞ്ഞത്, ആ 50 ലക്ഷം ഞാൻ തരാം, നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ എനിക്ക് അയക്കു എന്ന്. പക്ഷേ ഞാൻ അത് പറഞ്ഞു വന്നപ്പോൾ ഉദ്ദേശിച്ചത് പോലെ ആയിരിക്കില്ല, അത് പറഞ്ഞത് ഞാൻ എല്ലാവരെയും അടച്ചു ആക്ഷേപിക്കുന്ന ഒരു രീതിയിലും പറഞ്ഞിട്ടില്ല.

ഒരു രൂപയ്ക്കു പോലും വില കൊടുക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷെ ഇങ്ങനത്തെ ചില മെസ്സേജുകൾ കാണുമ്പോഴും കുറച്ചു സെൽഫ് റെസ്‌പെക്ട് ഉള്ള ആളുകൾ ചെയ്യുന്ന അല്ലെങ്കിൽ ചെയ്തു പോകുന്ന കാര്യമേ ഞാനും അവിടെ പറയാൻ നോക്കിയിട്ടുള്ളു. പിന്നീട് എനിക്ക് ആ വീഡിയോ കണ്ടപ്പോൾ എന്നെ ഇഷ്ടപ്പെടുന്ന ചില ആളുകൾ പറഞ്ഞു അങ്ങനെ പറയണ്ടായിരുന്ന് എന്ന്. എനിക്കും അങ്ങനെ തോന്നി. എന്നെ ഡീഗ്രേഡ് ചെയ്ത ആളുകൾക്ക് മാത്രമുള്ള മറുപടിയാണ് അത്. ഞാൻ പറഞ്ഞ കാര്യത്തിൽ ആർക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ പറയുന്നു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top