ഏറ്റവും ഡിഫിക്കൽറ്റ് ടാസ്ക് അതിനടിയിൽ ലൈറ്റ് ഉണ്ടായിരുന്നില്ല എന്നതാണ്, ഓക്സിജനും ഇല്ലായിരുന്നു ; ധാരാളം ബുദ്ധിമുട്ടുകൾ അഭിനേതാക്കളും സിനിമയുടെ മറ്റു പിന്നണി പ്രവർത്തകരും നേരിടേണ്ടി വന്നിട്ടുണ്ട് ; ഫഹദ് ഫാസില്‍ പറയുന്നു !

വ്യത്യസ്തമായ വേഷങ്ങളിൽ പകർന്നാടുന്ന ഫഹദ് ഫാസിൽ പലപ്പോഴും പ്രേക്ഷകരെ ആൽഭൂതപെടുത്താറുണ്ട് . സ്ത്രീകളും കുട്ടികളുമടക്കം വലിയ ആരാധകനിരയെ താരം സ്വന്തമാക്കിയിട്ടുണ്ട് . ഫഹദ് ഫാസില്‍, രജിഷ വിജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന മലയൻകുഞ്ഞ് റിലീസിനൊരുങ്ങുകയാണ്. ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഉരുള്‍പൊട്ടലിന്റെ ഭീകര അന്തരീക്ഷമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
മണ്ണിനടിയിൽ വെച്ചാണ് സിനിമ ഷൂട്ട് ചെയ്തത്. സ്വഭാവികമായും ധാരാളം ബുദ്ധിമുട്ടുകൾ അഭിനേതാക്കളും സിനിമയുടെ മറ്റു പിന്നണി പ്രവർത്തകരും നേരിടേണ്ടി വന്നിട്ടുണ്ടാകും. അതിനെക്കുറിച്ച് സംസാരിക്കുകയാണ് പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ.ഏറ്റവും ഡിഫിക്കൽറ്റ് ടാസ്ക് അതിനടിയിൽ ലൈറ്റ് ഇല്ലാത്തതായിരുന്നുവെന്നും എന്നാൽ ജനങ്ങൾ സിനിമ കാണുമ്പോൾ ഞങ്ങൾ അനുഭവിച്ച ഈ ബുദ്ധിമുട്ടുകൾ പരിഗണിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘ഏറ്റവും ഡിഫിക്കൽറ്റ് ടാസ്ക് അതിനടിയിൽ ലൈറ്റ് ഉണ്ടായിരുന്നില്ല എന്നതാണ്. ഓക്സിജനും ഇല്ലായിരുന്നു. അവിടെ ആകെയുണ്ടായിരുന്ന ലൈറ്റ് ടോർച്ചിൽ നിന്നുള്ളതായിരുന്നു. ആ ടോർച്ചിന്റെ വെളിച്ചത്തിലാണ് എല്ലാവരും വരേണ്ടത്.ക്യാമറ മാത്രമാണ് അകത്തേക്ക് പോകുന്നത്. ക്യാമറാമാൻ പുറത്താണ്. അദ്ദേഹത്തിന് എന്നെ കാണാൻ സാധിക്കില്ല. എന്റെ ശരീരത്തിന്റെ മൂവ്മെന്റ്സ് നോക്കിയാണ് ഷോട്സ് എടുത്തിരുന്നത്.
പക്ഷെ ജനങ്ങൾ സിനിമ കാണുമ്പോൾ ഞങ്ങൾ അനുഭവിച്ച ഈ ബുദ്ധിമുട്ടുകൾ പരിഗണിക്കേണ്ടതില്ല,’ ഫഹദ് പറഞ്ഞു.നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം.
ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന് മഹേഷ് നാരായണന് ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...